ഡൽഹി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലിവർ ആൻഡ് ബിലിയറി സയൻസസിൽ 373 കരാർ നിയമനങ്ങളുണ്ട്. ഓൺലൈൻ അപേക്ഷകൾ ആഗസ്റ്റ് 31 വരെ സ്വീകരിക്കും. എക്സിക്യുട്ടീവ് നഴ്സ് (143), ജൂനിയർ എക്സിക്യുട്ടീവ് നഴ്സിംഗ് (141), നഴ്സ്, (53) ജൂനിയർ നഴ്സ് (35), മാനേജർ നഴ്സിംഗ് (1) എന്നിവയിലാണ് ഒഴിവുകൾ. യോഗ്യതയും മറ്റു വിശദാംശങ്ങളും www.ilbs.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
സൗദി അറേബ്യയിൽ പുരുഷ നഴ്സിന്റെ ഒഴിവുണ്ട്. രണ്ടുവർഷ കരാർ നിയമനമാണ്. ബിഎസ് സി/പിബിബി എസ്സി/ എം എസ് സി നഴ്സിംഗ് യോഗ്യത വേണം. ബയോഡേറ്റയും പാസ്പോർട്ടും recruit@odepc.in. വിശദവിവരങ്ങൾക്ക് http://odepc.kerala.gov.in
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |