1. പി.ജി മെഡിക്കൽ-ഭിന്നശേഷി ശാരീരിക പരിശോധന: സംസ്ഥാനത്തെ പി.ജി മെഡിക്കൽ കോഴ്സ് പ്രവേശനത്തിന് ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുവാൻ അപേക്ഷ നൽകിയ വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ്-മറ്റ് അനുബന്ധ പരിശോധന ഇന്നു രാവിലെ 10.30ന് തിരുവനന്തപുരം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ നടക്കും. അപേക്ഷ നൽകിയവർ ആവശ്യമായ മെഡിക്കൽ രേഖകൾ സഹിതം ഹാജരാകുക. വെബ്സൈറ്റ്: https://cee.kerala.gov.in.
2. പി.ജി മെഡിക്കൽ പ്രൊഫൈൽ പരിശോധന: കേരളത്തിലെ വിവിധ സർക്കാർ മെഡിക്കൽ കോളേജുകൾ, തിരുവനന്തപുരം റീജണൽ കാൻസർ സെന്റർ,സ്വാശ്രയ കോളേജുകളിൽ ലഭ്യമായ സർക്കാർ സീറ്റുകൾ എന്നിവിടങ്ങളിലെ പി.ജി മെഡിക്കൽ കോഴ്സ് പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിച്ച വിദ്യാർത്ഥികൾക്ക് പ്രൊഫൈൽ പരിശോധിച്ച് ന്യൂനതകൾ പരിഹരിക്കുന്നതിന് 28 വരെ അവസരം. വെബ്സൈറ്റ്:https://cee.kerala.gov.in.
3. എം.ഫാം പ്രവേശനം- ഭിന്നശേഷി ശാരീരിക പരിശോധന: സംസ്ഥാനത്തെ എം.ഫാം കോഴ്സ് പ്രവേശനത്തിന് ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുവാൻ അപേക്ഷ നൽകിയ വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ്-മറ്റ് അനുബന്ധ പരിശോധന ഇന്നു രാവിലെ 10.30ന് തിരുവനന്തപുരം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ നടക്കും. അപേക്ഷ നൽകിയവർ ആവശ്യമായ മെഡിക്കൽ രേഖകൾ സഹിതം ഹാജരാകുക. വെബ്സൈറ്റ്:https://cee.kerala.gov.in.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |