തിരുവനന്തപുരം: കോഴിക്കോട് ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (അറബിക്)-ആറാം എൻ.സി.എ പട്ടികജാതി (കാറ്റഗറി നമ്പർ 560/2023) തസ്തികയുടെ മാറ്റിവച്ച അഭിമുഖം 25ന് പി.എസ്.സി കോഴിക്കോട് മേഖലാ ഓഫീസിൽ വച്ച് നടത്തും.
കേരള ബാങ്കിൽ ഓഫീസ് അറ്റൻഡന്റ് (നേരിട്ടും തസ്തികമാറ്റം മുഖേനയും),(കാറ്റഗറി നമ്പർ 65/2024, 66/2024) തസ്തികയിലേക്ക് 26ന് ഉച്ചയ്ക്കു 1.30 മുതൽ 3.30 വരെ നടത്തുന്ന ഒ.എം.ആർ പരീക്ഷയ്ക്ക് കോഴിക്കോട് കുന്നമംഗലം എച്ച്.എസ്.എസ് കേന്ദ്രമാക്കി ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1154110 മുതൽ 1154409 വരെയുള്ളവർ കോഴിക്കോട് കുന്നമംഗലം ജി.എച്ച്.എസ്.എസ് പെരിങ്ങോലം കേന്ദ്രത്തിൽ അഡ്മിഷൻ ടിക്കറ്റുമായി ഹാജരാകണം.
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിൽ അസിസ്റ്റന്റ് മാനേജർ (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പർ 433/2023,434/2023) തസ്തികയിലേക്ക് 29ന് രാവിലെ 7.15 മുതൽ 9.15 വരെ നടത്തുന്ന ഒ.എം.ആർ പരീക്ഷയ്ക്ക് തിരുവനന്തപുരം ജില്ലയിൽ സെന്റർ നമ്പർ 1011,നെടുമങ്ങാട് ഗവ. ഗേൾസ് എച്ച്.എസ്.എസിൽ (ഹൈസ്‌കൂൾ സെക്ഷൻ),(സെന്റർ 1) ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1002517 മുതൽ 1002716 വരെയുള്ളവർ നെടുമങ്ങാട് ജി.എച്ച്.എസ് കരിപ്പൂരിലും സെന്റർ നമ്പർ 1012,ഗവ. ഗേൾസ് എച്ച്.എസ്.എസിൽ (ഹൈസ്‌കൂൾ സെക്ഷൻ),(സെന്റർ 2) ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1002717 മുതൽ 1002916 വരെയുള്ളവർ നെടുമങ്ങാട് ഗവ.കോളേജിലും അഡ്മിഷൻ ടിക്കറ്റുമായി ഹാജരാകണം.
പരീക്ഷാഫലം
സംസ്ഥാന ലൈവ്‌സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോർഡിലെ താഴ്ന്ന വിഭാഗം ജീവനക്കാരിൽ നിന്ന് തസ്തികമാറ്റം മുഖേന ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർ/സൂപ്പർവൈസർ (കാറ്റഗറി നമ്പർ 01/2024) അർഹതാനിർണ്ണയ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |