കൊല്ലം: ദേശീയപാത 66ൽ മേവറത്തിനടുത്ത് കണ്ടെയ്നർ ലോറി കാറിലിടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. കാർ യാത്രക്കാരനായിരുന്ന അടൂർ കെ.ഐ.പി മൂന്നാം ബറ്റാലിയൻ അംഗവും തിരുവനന്തപുരം റിസർവ് ബാങ്കിലെ സുരക്ഷാ ഉദ്യോഗസ്ഥനുമായ എ.അനസാണ് (32) മരിച്ചത്. ചന്ദനത്തോപ്പ് അയ്യൂബ് മൻസിലിൽ അബ്ദുൽ സലാം - ജമീലാബീവി ദമ്പതികളുടെ മകനാണ്.
ഇന്നലെ രാവിലെ ആറരയോടെയായിരുന്നു അപകടം. മയ്യനാട് വെള്ളാപ്പിൽ മുക്കിനടുത്തുള്ള ഭാര്യ വീട്ടിൽ നിന്ന് ചന്ദനത്തോപ്പിലുള്ള കുടുംബവീട്ടിലേക്ക് പോകുകയായിരുന്നു. ഉടൻ അടുത്തുള്ള സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാറിൽ അനസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഭാര്യ: സലീല. മകൻ: എയ്തിൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |