നീലേശ്വരം(കാസർകോട്) : തെരു അഞ്ഞൂറ്റമ്പലം വീരർ കാവ് ക്ഷേത്രം കളിയാട്ട മഹോത്സവത്തിനിടെ വെടിക്കെട്ടപകടത്തിൽ മരിച്ച അഞ്ചുപേരുടെ കുടുംബങ്ങൾക്ക് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയും അടിയന്തരമായി അനുവദിച്ച സഹായം എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് വീടുകളിലെത്തി കൈമാറി. ഓർക്കുളത്തെ ഷിബിൻ രാജ്, കിണാവൂർ റോഡിലെ സന്ദീപ്, മഞ്ഞളംകാട്ടെ ബിജു, കിണാവൂരിലെ രജിത്, രതീഷ് എന്നിവരുടെ കുടുംബങ്ങൾക്കാണ് ഒരു ലക്ഷം രൂപ വീതം കൈമാറിയത്. അപകടത്തിൽ നിരാലംബരായ കുടുംബങ്ങളിലേക്ക് ആദ്യമായി സഹായമെത്തിച്ച് എസ്.എൻ.ഡി.പി യോഗം ആണ്.
ജില്ലയിലെ വിവിധ എസ്.എൻ.ഡി.പി യോഗം യൂണിയൻ ഭാരവാഹികളും യോഗം ദേവസ്വം സെക്രട്ടറിക്കൊപ്പമുണ്ടായിരുന്നു. രണ്ട് ദിവസം മുമ്പ് ഈ വീടുകളിൽ യോഗം ദേവസ്വം സെക്രട്ടറിയും യൂണിയൻ ഭാരവാഹികളും സന്ദർശിച്ചിരുന്നു. നിർദ്ധനരും നിരാലംബരുമായ ഈ അഞ്ചുകുടുംബങ്ങളുടെയും അവസ്ഥ യോഗം ശ്രദ്ധയിൽപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അടിയന്തരമായി സഹായധനം അനുവദിച്ചത്.
ഇൻസ്പെക്ടിംഗ് ഓഫിസർ പി.ടി. ലാലു,യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ സി.നാരായണൻ,പി.ദാമോദരപ്പണിക്കർ,ഹൊസ്ദുർഗ് യൂണിയൻ പ്രസിഡന്റ് എം.വി.ഭരതൻ, സെക്രട്ടറി പി.വി.വേണുഗോപാലൻ ,
കാസർകോട് യൂണിയൻ സെക്രട്ടറി ഗണേഷ് പാറക്കട്ട, വൈസ് പ്രസിഡന്റ് കെ.ടി. വിജയൻ, ഉദുമ യുണിയൻ പ്രസിഡന്റ് കേവീസ് ബാലകൃഷ്ണൻ, സെക്രട്ടറി ജയാനന്ദൻ പാലക്കുന്ന്, യോഗം ഡയറക്ടർ ബോർഡ് അംഗം പി.ദാമോദര പണിക്കർ, തൃക്കരിപ്പൂർ യൂണിയൻ കൺവീനർ കെ.കുഞ്ഞികൃഷ്ണൻ, തലശ്ശേരി യൂണിയൻ പ്രസിഡന്റ് ജിതേഷ് വിജയൻ, യുത്ത് മൂവ്മെന്റ് കേന്ദ്രസമിതി ജോയിന്റ് സെക്രട്ടറി പി.ജോഷി, മലബാർ സൈബർ സേന കോ-ഓർഡിനേറ്റർ അർജ്ജുൻ അരയാക്കണ്ടി, കാലിച്ചാനടുക്കം എസ്.എൻ.ഡി.പി യോഗം ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ.ശ്രീജ, യൂണിയൻ വനിത സംഘം പ്രസിഡന്റ് പി.വത്സല, സെക്രട്ടറി പ്രമീള ദിലീപ്, ശാഖ അംഗം പി. കരുണാകരൻ, തുരുത്തി ശാഖ സെക്രട്ടറി സുഗുണൻ എന്നിവർ സഹായം കൈമാറിയ സംഘത്തിലുണ്ടായിരുന്നു.
അപകടത്തിൽ മരിച്ചവരുടെ വിയോഗത്തിൽ എസ്.എൻ.ഡി.പി യോഗം കാസർകോട്, ഉദുമ, ഹൊസ്ദുർഗ്, വെള്ളരിക്കുണ്ട്,തൃക്കരിപ്പൂർ യൂണിയനുകളുടെ സംയുക്തയോഗം അനുശോചിച്ചു.
അപകടത്തിനിരയായവർക്ക് നാലുലക്ഷം രൂപ സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുണ്ടെങ്കിലും ഇത് തീരെ അപര്യാപ്തമാണെന്ന് നേരത്തെ പരാതിയുയർന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |