തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ വകുപ്പും ഐ.എച്ച്.ആർ.ഡി.യും സംയുക്തമായി സംഘടിപ്പിക്കുന്ന
'ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ദി ഫ്യൂച്ചർ ഒഫ് എഡ്യൂക്കേഷൻ' അന്താരാഷ്ട്ര സമ്മേളനം 8ന് ആരംഭിക്കും. കനകക്കുന്നിൽ നടക്കുന്ന സമ്മേളനത്തിൽ നിർമ്മിതബുദ്ധിയും ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാവിയും എന്ന വിഷയം ചർച്ച ചെയ്യാനായി വിദഗ്ദ്ധർ ഒത്തുകൂടും. നീതിന്യായ വ്യവസ്ഥ, മാദ്ധ്യമങ്ങൾ, നീതിനിർവഹണം, യുവജന ശാക്തീകരണം, ആരോഗ്യപരിപാലം, വിദ്യാഭ്യാസം, സിനിമ തുടങ്ങിയ ഏഴ് മേഖലകളിൽ നിർമ്മിതബുദ്ധിയുടെ സ്വാധീനവും ചർച്ച ചെയ്യും. സമ്മേളനം 10ന് അവസാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |