തിരുവനന്തപുരം: സേഫ് കേരള പദ്ധതിക്ക് ക്യാമറ വാങ്ങാൻ എസ്.ആർ.ഐ.ടിക്ക് കെൽട്രോൺ കരാർ നൽകിയതിൽ വീഴ്ചയുണ്ടായോ എന്ന് അന്വേഷിച്ച വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഇന്നലെയും റിപ്പോർട്ട് സമർപ്പിച്ചില്ല. വിശദമായ ചില പരിശോധനകൾ വേണ്ടതിനാലാണ് റിപ്പോർട്ട് താമസിക്കുന്നതെന്ന് അറിയുന്നു. മന്ത്രി പി. രാജീവാണ് അന്വേഷണത്തിന് നിർദ്ദേശിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |