തിരുവനന്തപുരം : കേരള സർവകലാശാല അറബി വിഭാഗം നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ക്യമ്മ്യൂണിക്കേറ്റീവ് അറബികിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ് ടു/തത്തുല്യം. ഫീസ് : 6000 രൂപ. കാലാവധി : 6മാസം. അപേക്ഷ ഫോം കാര്യവട്ടത്തെ അറബി വിഭാഗം ഓഫീസിലും ഔദ്യോഗിക
വെബ്‌സൈറ്റിലും (www.arabicku.in) ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ഫോം ഈമാസം 25ന് വൈകിട്ട് 5ന് മുൻപ് വകുപ്പിൽ ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക് 0471 2308846/ 9562722485.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |