കൊച്ചി: ആർക്കിയോളജി ഏഴാം സെമസ്റ്റർ വിദ്യാർത്ഥിയായ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയെ പുറത്താക്കുമെന്ന് മഹാരാജാസ് കോളേജ്. ആർഷോ നാളുകളായി കോളേജിലെത്തുന്നില്ലെന്നും ഹാജർ കുറവുണ്ടെന്നും ചൂണ്ടിക്കാട്ടി മാതാപിതാക്കൾക്ക് പ്രിൻസിപ്പൽ നോട്ടീസ് അയച്ചു. ക്ലാസിലെത്താത്തതിന് മതിയായ കാരണമുണ്ടെങ്കിൽ അറിയിക്കണമെന്നും അല്ലാത്തപക്ഷം പുറത്താക്കുമെന്നുമാണ് മുന്നറിയിപ്പ്.
ആറാം സെമസ്റ്ററിനു ശേഷമുള്ള എക്‌സിറ്റ് ഓപ്ഷൻ എടുക്കുമെന്ന് ആർഷോ കോളേജിനെ അറിയിച്ചിരുന്നെങ്കിലും മുഴുവൻ പരീക്ഷകളും പാസാകാതെ എക്‌സിറ്റ് ഓപ്ഷൻ നൽകുന്നതിൽ ആശയക്കുഴപ്പമുണ്ട്. ആറു സെമസ്റ്ററുകളിലെ മുഴുവൻ പരീക്ഷകളും പാസാവുക, മതിയായ ഹാജർ നില എന്നിവയുണ്ടെങ്കിലേ എക്‌സിറ്റ് ഓപ്ഷൻ നൽകാനാകൂ എന്നാണ് കോളേജ് നിലപാട്. ഇക്കാര്യത്തിൽ സർവകലാശാലയുടെ അഭിപ്രായം തേടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |