
തിരുവനന്തപുരം: നടിക്കേസിൽ നടൻ ദിലീപ് ഉൾപ്പടെയുള്ള നാലു പ്രതികളെ വെറുതെ വിട്ടത് ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കാതിരുന്നതിനാലെന്ന് അന്വേഷണസംഘം മുൻ മേധാവി ബി.സന്ധ്യ. ഇത് അന്തിമ വിധിയല്ലെന്നും മേൽക്കോടതിയിൽ നീതിക്കുവേണ്ടി അന്വേഷണസംഘവും പ്രോസിക്യൂഷനും പോരാടുമെന്ന് കരുതുന്നതായും മാദ്ധ്യമങ്ങളോട് പറഞ്ഞു.''കുറ്രകൃത്യത്തിൽ നേരിട്ട് ഏർപ്പെട്ട പ്രതികൾ കുറ്രം ചെയ്തുവെന്ന് തെളിഞ്ഞിരിക്കുന്നു. ഗൂഡാലോചന തെളിയിക്കുന്നത് എപ്പോഴും വെല്ലുവിളിയാണ്. പ്രോസിക്യൂഷനത് തെളിയിച്ചില്ല എന്നാണിപ്പോൾ വാർത്തയിൽ കണ്ടത്. തീർച്ചയായിട്ടും ഇത് അന്തിമവിധിയല്ല. മേൽക്കോടതികൾ ഉണ്ട്. എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാം. അന്വേഷണസംഘം നല്ല ജോലിയാണ് ചെയ്തത്. തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു. മാറി മാറി വന്ന മൂന്ന് പ്രോസിക്യൂട്ടർമാരും നല്ല രീതിയിൽ ജോലി ചെയ്തിട്ടുണ്ട്. ഈ കേസിലൂടെ കേരളത്തിലെ സിനിമാ മേഖലയിൽ ഒരുപാട് പോസിറ്റീവായ മാറ്റങ്ങളുണ്ടായതായി വിശ്വസിക്കുന്നൂവെന്നും അന്തിമവിധിവരെ അതിജീവിതയ്ക്കൊപ്പം അന്വേഷണസംഘവും പ്രോസിക്യൂഷനും ഉണ്ടാകുമെന്നും പറഞ്ഞു. ഒരുപാട് വെല്ലുവിളികൾ ഈ വിചാരണയിൽ നേരിട്ടിട്ടുണ്ട്. അത് എല്ലാവർക്കും അറിയാവുന്ന കാര്യം തന്നെയാണെന്നും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |