SignIn
Kerala Kaumudi Online
Friday, 26 April 2024 8.13 AM IST

ബി.ടെക് വിജയം 50.47%: ഒന്നാമത് സി.ഇ.ടി

b-tech

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയുടെ ബി.ടെക് പരീക്ഷയിൽ 50.47ശതമാനം വിജയം. 144 കോളേജുകളിൽ 24ബ്രാഞ്ചുകളിലായി പരീക്ഷയെഴുതിയ 25808 വിദ്യാർത്ഥികളിൽ 13025 പേരാണ് വിജയിച്ചത്.

സർക്കാർ കോളേജുകളിൽ 65.18, എയ്ഡഡിൽ 69.34, സർക്കാർ നിയന്ത്രിത സ്വാശ്രയത്തിൽ 53.87, സ്വാശ്രയത്തിൽ 44.40 ആണ് വിജയ ശതമാനം. സർവകലാശാലയിലെ നാലാം ബി.ടെക് ബാച്ചാണിത്. 2018ൽ പ്രവേശനം നേടിയ 28328പേരിൽ 25851പേരാണ് അവസാനവർഷ പരീക്ഷയെഴുതുവാൻ അർഹരായത്. 2477 വിദ്യാർത്ഥികൾ താഴ്ന്ന സെമെസ്​റ്ററുകളിലേക്ക് മാ​റ്റപ്പെടുകയോ, മ​റ്റ് കോഴ്സുകളിലേക്ക് മാറുകയോ ചെയ്തു. തിരുവനന്തപുരം ഗവ. എൻജിനിയറിംഗ് കോളേജിലെ സിവിൽ വിദ്യാർത്ഥികളായ കാതെറിൻ സെബാസ്​റ്റ്യനും, ആർ.എസ്.അഭിനവും ഏ​റ്റവും ഉയർന്ന ഗ്രേഡുകളായ 9.98, 9.97 എന്നിവ നേടി ഒന്നും രണ്ടും സ്ഥാനത്തെത്തി. കൊല്ലം ടി.കെ.എം. കോളേജിലെ സിവിൽ വിദ്യാർത്ഥിനി എസ്. ശ്രീലക്ഷ്മിയും, പാലക്കാട് എൻ.എസ്.എസ്. കോളേജിലെ കമ്പ്യൂട്ടർ സയൻസിലെ സ്‌നേഹയും 9.95 ഗ്രേഡ് നേടി മൂന്നാം സ്ഥാനം പങ്കിട്ടു.

കമ്പ്യൂട്ടർ സയൻസിലാണ് ഉയർന്ന വിജയം-50.39%. ഇലക്ട്രോണിക്സിൽ- 49.09%, ഇലക്ട്രിക്കലിൽ- 38.83%, സിവിലിൽ-50.01%, മെക്കാനിക്കലിൽ 36.55% വിജയമുണ്ട്. പരീക്ഷയെഴുതിയ 9828 പെൺകുട്ടികളിൽ 6398 പേരും വിജയിച്ചു- 65.13%. 15980 ആൺകുട്ടികളുടെ വിജയശതമാനം 41.55. പട്ടികവിഭാഗത്തിലെ 984ൽ 242 പേരും (24.59%) ലാ​റ്ററൽ എൻട്രി വിഭാഗത്തിലെ 1795ൽ 787പേരും (43.94%) വിജയിച്ചു. എൻ.ബി.എ. അക്രഡി​റ്റേഷനുള്ള കോളേജുകളിൽ നിന്നും പരീക്ഷയെഴുതിയ 9250 വിദ്യാർത്ഥികളിൽ 5533 പേർ വിജയിച്ചു. വിജയശതമാനം 59.85. ഇത് സംസ്ഥാന ശരാശരിയേക്കാൾ 9.37% കൂടുതലാണ്. വിജയിച്ച 13025ൽ 1321 പേർ ബി.ടെക് ഹോണേഴ്സ് ബിരുദം നേടി. കോതമംഗലം എം.എ. കോളേജ് (89), പാലക്കാട് എൻ.എസ്.എസ്. (85), കോട്ടയം സെയിന്റ് ഗി​റ്റ്സ് (77) എന്നിവിടങ്ങളിലാണ് കൂടുതൽ ഹോണേഴ്സ് ബിരുദം.

കോളേജുകളുടെ

മികവ്


■തിരുവനന്തപുരം ഗവ.എൻജിനിയറിംഗ് കോളേജ്-82.43%, തൃക്കാക്കര മോഡൽ എൻജിനിയറിംഗ് കോളേജ്-80.00%, തിരുവനന്തപുരം ബാർട്ടൻഹിൽ കോളേജ്-79.64% എന്നിവയാണ് വിജയത്തിൽ മുന്നിൽ

■കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തിയ കോളേജുകളായ കൊല്ലം ടി.കെ.എം (798), എറണാകുളം രാജഗിരി (691), തിരുവനന്തപുരം ഗവ. എൻജിനിയറിംഗ് (683) എന്നിവയ്ക്ക് 64.66, 70.48, 82.43 %വീതം വിജയമുണ്ട്.

സർട്ടിഫിക്കറ്റുകൾ

പോർട്ടലിൽ

പ്രൊവിഷണൽ സർട്ടിഫിക്കറ്റുകളും ഗ്രേഡ് കാർഡുകളും ഫലപ്രഖ്യാപനത്തിനൊപ്പം വിദ്യാർത്ഥികളുടെ പോർട്ടലിൽ ലഭ്യമാക്കി. സർട്ടിഫിക്ക​റ്റുകൾ. പോർട്ടലിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.ബിരുദ സർട്ടിഫിക്ക​റ്റിനുള്ള അപേക്ഷകൾ ഇന്നു മുതൽ സ്വീകരിക്കും.ഡിഗ്രി സർട്ടിഫിക്ക​റ്റുകൾ ഡിജി​റ്റൽ രൂപത്തിൽ ഡിജിലോക്കറിൽ ലഭ്യമാക്കും. അവസാന പരീക്ഷയ്ക്കൊപ്പം ഏഴ്, ആറ് സെമസ്റ്റർ സപ്ലിമെന്ററി മൂല്യനിർണയവും പൂർത്തിയായിട്ടുണ്ട്. കോഴ്സ് കാലാവധിയായ നാലു വർഷത്തിനകം ബിടെക് ഫലം പ്രഖ്യാപിക്കാനായെന്ന് വൈസ്ചാൻസലർ ഡോ. എം.എസ്.രാജശ്രീ പറഞ്ഞു. ഒന്നേകാൽ ലക്ഷം ഉത്തരക്കടലാസുകൾ 24ദിവസം കൊണ്ടാണ് മൂല്യനിർണയം നടത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: B TECH
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.