SignIn
Kerala Kaumudi Online
Saturday, 21 September 2024 11.03 AM IST

ബാർ ലൈസൻസ് നിബന്ധനയ്ക്ക് വിധേയമായി പുതുക്കാം

Increase Font Size Decrease Font Size Print Page

തിരുവനന്തപുരം: പുതിയ മദ്യനയം പുറത്തിറക്കാൻ വൈകുന്നതിനാൽ സംസ്ഥാനത്തെ ബാറുകളുടെ ലൈസൻസ് പുതുക്കി നൽകാൻ എക്സൈസ് കമ്മീഷണർ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർമാർക്കും നിർദ്ദേശം നൽകി. 30 ലക്ഷമാണ് നിലവിലെ ലൈസൻസ് ഫീസ്. പുതിയ മദ്യനയത്തിൽ ഫീസ് വർദ്ധനയുണ്ടായാൽ ലൈസൻസികൾ ആ തുക കൂടി അടയ്ക്കണം. ഇതിനായി ലൈസൻസ് പുതുക്കുമ്പോൾ 200 രൂപ മുദ്രപ്പത്രത്തിൽ സത്യവാങ്മൂലം നൽകണം.

കള്ള് ഷാപ്പുകളുടെ ലൈസൻസ് പുതുക്കുമ്പോൾ ഷാപ്പ് ഒന്നിന് 1000 അധികം നൽകേണ്ടിവരും. തൊഴിലാളി സമിതികളാണ് നടത്തുന്നതെങ്കിൽ 250 രൂപ മതി. ബിയർ-വൈൻ പാർലറുകൾ പ്രവർത്തിക്കാതിരുന്ന 2020 മാർച്ച് 24 മുതൽ മെയ് 21 വരെയുള്ള ദിവസങ്ങളിലെ ആനുപാതിക ലൈസൻസ് ഫീസ് 2022-23 വർഷത്തെ ലൈസൻസ് പുതുക്കുമ്പോൾ അർഹതപ്പെട്ടവർക്ക് പുതുക്കി നൽകാനും നിർദ്ദേശമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BAR LICENSE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.