തിരുവനന്തപുരം: നദികളും അണക്കെട്ടുകളും സംരക്ഷിക്കാൻ പുതിയ നീക്കവുമായി സർക്കാർ. അണക്കെട്ടുകൾക്കു ചുറ്റും 20മീറ്റർ ബഫർ സോൺ ഏർപ്പെടുത്താനുള്ള നീക്കം കടുത്ത എതിർപ്പിനെ തുടർന്ന് പിൻവലിക്കേണ്ടിവന്നിരുന്നു. എന്നാൽ, ഇന്നലെ ചേർന്ന മന്ത്രിസഭായോഗം
കേരള നദീതട സംരക്ഷണ മാനേജ്‌മെന്റ് ചട്ടക്കൂടിന് അംഗീകാരം നൽകി.
സംസ്ഥാനത്തെ ജലവിഭവ പരിപാലനം കൂടുതൽ കാര്യക്ഷമമാക്കുകയാണ് ലക്ഷ്യമെന്ന് സർക്കാർ വ്യക്തമാക്കി. വിവിധതലങ്ങളിലുള്ള ഭരണ സംവിധാനങ്ങൾ, കാര്യക്ഷമമായ വിഭവ ആസൂത്രണം തുടങ്ങിയവയിലൂടെ ഉദ്ദേശ്യങ്ങൾ കൈവരിക്കാനായി മുഖ്യമന്ത്രി അദ്ധ്യക്ഷനായ അപക്സ് കമ്മിറ്റി രൂപീകരിക്കും. ഈ കമ്മിറ്റിയാണ് നദികളും അണക്കെട്ടുകളും സംരക്ഷിക്കുന്നതിന് നടപടികൾ സ്വീകരിക്കുക. കമ്മിറ്റിയിൽ നിയമവ്യവസായ, ജലവിഭവ, റവന്യു, വൈദ്യുതി,വനം വന്യജീവി, ധനകാര്യ, തദ്ദേശ സ്വയംഭരണ, കൃഷി, പരിസ്ഥിതി,ഫിഷറീസ്, പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രിമാരും സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാനും ചീഫ് സെക്രട്ടറിയും അംഗങ്ങളായിരിക്കും. ജലവിഭവ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി കൺവീനറാകും. ചീഫ് സെക്രട്ടറി സ്റ്റിയറിംഗ് കമ്മിറ്റി അദ്ധ്യക്ഷനും ജലവിഭവ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ടെക്നിക്കൽ കമ്മിറ്റി അദ്ധ്യക്ഷനുമാകും. നദീതടത്തിൽ ഏറ്റവും കൂടുതൽ ഭൂവിസ്ത്രിതിയുള്ള ജില്ലയിലെ ജില്ലാകളക്ടർ നദീതടതല സമിതിയുടെ അദ്ധ്യക്ഷനാകും. നദീതടത്തിനുള്ളിൽ വരുന്ന മറ്റ് ജില്ലകളിലെ ജില്ലാകളക്ടർമാർ സഹഅദ്ധ്യക്ഷൻമാരായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |