ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച നെടുമുടി പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ രോഗപ്രതിരോധ നടപടികളുടെ ഭാഗമായി 2022 താറാവുകളെ ഇന്നലെ കൊന്നു. മൃഗസംരക്ഷണ വകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീമുകളാണ് ഇതിന് നേതൃത്വം നൽകിയത്. കൊന്ന താറാവുകളെ കത്തിക്കുന്ന നടപടികൾക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇന്നലെ രാത്രി തുടക്കം കുറിച്ചു. നെടുമുടി, കരുവാറ്റ പഞ്ചായത്തുകളിൽ ആകെ 18000 താറാവുകളെ ആണ് പക്ഷിപ്പനി പ്രതിരോധ നടപടികളുടെ ഭാഗമായി കൊല്ലുന്നത്. നെടുമുടി പഞ്ചായത്തിലെ 4, 12 വാർഡുകളിലും കരുവാറ്റയിലെ ഒന്നാം വാർഡിലും താറാവുകളെ കൊല്ലുന്നതിന് ഇന്ന്തുടക്കമാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |