തിരുവനന്തപുരം: സംസ്ഥാന ബഡ്ജറ്റിൽ ഭിന്നശേഷിക്കാരെ പൂർണമായും അവഗണിച്ചതിൽ ഒാൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു.
സർക്കാരിന്റെ കരുതലും സംരക്ഷണവും എപ്പോഴും ആവശ്യമുള്ള ഭിന്നശേഷിക്കാർക്കായി കാര്യമായ ഒരു തുകയും നീക്കിവച്ചിട്ടില്ല. സാമൂഹ്യക്ഷേമ പെൻഷൻ 2500 രൂപയായി ഉയർത്തുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനവും പാലിച്ചില്ല. കൊവിഡാനന്തര കാലത്ത് പൂർണമായും നിസ്സഹായാവസ്ഥയിലാണ് ഭിന്നശേഷിക്കാരെന്ന് സംഘടനയുടെ പ്രസ്താവനയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |