SignIn
Kerala Kaumudi Online
Friday, 26 April 2024 8.41 AM IST

ബഫർസോൺ: ഫീൽഡ് പരിശോധന നീളുന്നു

buffer-zone

തിരുവനന്തപുരം: ബഫർസോൺ സംബന്ധിച്ച പരാതി നൽകാനുള്ള സമയപരിധി തീരാൻ

ഒൻപതുദിവസം മാത്രം ശേഷിക്കേ ഹെൽപ്പ് ഡെസ്ക് അംഗങ്ങൾക്ക് പരിശീലനവും ജിയോ മാപ്പിംഗിനുള്ള മൊബൈൽ ആപ്പും നൽകാത്തതിനാൽ മിക്ക പഞ്ചായത്തുകളിലും ഫീൽഡ് പരിശോധന ഇതുവരെ തുടങ്ങാനായില്ലെന്ന് ആക്ഷേപം. സർക്കാർ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഭൂപടത്തിന്റെ പഞ്ചായത്ത് പരിധിയിലുള്ള ഭാഗങ്ങൾ ലഭ്യമാക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അതും നൽകിയിട്ടില്ല.

ഹെൽപ്പ് ഡെസ്കിലെ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്ക് ജിയോ മാപ്പിംഗിലടക്കം നൽകേണ്ട പരിശീലനം ഇതുവരെ നടക്കാത്തതാണ് ഫീൽഡ് പരിശോധന തടസപ്പെട്ടത്. പരിശീലനം നൽകിയതിന് ശേഷമേ മൊബൈൽ ആപ്പ് നൽകൂ എന്നാണ് അറിയിച്ചിരിക്കുന്നതെന്ന് തിരുവനന്തപുരം ജില്ലയിലെ പഞ്ചായത്ത് പ്രസിഡന്റുമാർ പറയുന്നു.

അതേസമയം, പരിശീലനം നൽകേണ്ടവരുടെ പേരുവിവരം പല പഞ്ചായത്തുകളും ഇതുവരെ നൽകാത്തതാണ് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. ജിയോ ടാഗിംഗ് നടത്താനുള്ള മൊബൈൽ ആപ്പ് കെസ്റക് (കേരള റിമോട്ട് സെൻസിംഗ് ആൻഡ് എൻവയോൺമെന്റ് സെന്റർ) ആണ് തയ്യാറാക്കിയത്.

കാലാവധി നീട്ടി

തി​രു​വ​ന​ന്ത​പു​രം​:​ ​ബ​​​ഫ​​​ർ​​​സോ​​​ണു​​​മാ​​​യി​​​ ​​​ബ​​​ന്ധ​​​പ്പെ​​​ട്ട് ​​​പ​​​രി​​​ശോ​​​ധ​​​ന​​​ ​​​ന​​​ട​​​ത്താ​​​ൻ​​​ ​​​നി​​​യോ​​​ഗി​​​ച്ച​​​ ​​​വി​​​ദ​​​ഗ്ദ്ധ​​​ ​​​സ​​​മി​​​തി​​​യു​​​ടെ​​​ ​​​കാ​​​ലാ​​​വ​​​ധി​​​ ​​​അ​​​ടു​​​ത്ത​​​ ​​​ഫെ​​​ബ്രു​​​വ​​​രി​​​ 28​​​ ​​​വ​​​രെ​​​ ​​​നീ​​​ട്ടി.​​​ ​​​ഈ​​​ ​​​മാ​​​സം​​​ 30​​​നാ​​​ണ് ​​​അ​​​വ​​​സാ​​​നി​​​ക്കേ​​​ണ്ടി​​​യി​​​രു​​​ന്ന​​​ത്.​​​ ​​​
ബ​​​ഫ​​​ർ​​​സോ​​​ണു​​​ക​​​ളി​​​ൽ​​​ ​​​നേ​​​രി​​​ട്ടു​​​ള്ള​​​ ​​​പ​​​രി​​​ശോ​​​ധ​​​ന​​​ ​​​പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത​​​ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണി​​​ത്.​​​ ​​​ജ​​​സ്റ്റി​​​സ് ​​​തോ​​​ട്ട​​​ത്തി​​​ൽ​​​ ​​​ബി.​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ​​​ ​​​അ​​​ദ്ധ്യ​​​ക്ഷ​​​നാ​​​യ​​​ ​​​സ​​​മി​​​തി​​​യി​​​ൽ​​​ ​​​പ​​​രി​​​സ്ഥി​​​തി​​​ ​​​വ​​​കു​​​പ്പ് ​​​അ​​​ഡി.​​​ചീ​​​ഫ് ​​​സെ​​​ക്ര​​​ട്ട​​​റി,​​​ ​​​ത​​​ദ്ദേ​​​ശ​​​ ​​​വ​​​കു​​​പ്പ് ​​​അ​​​ഡി.​​​ചീ​​​ഫ് ​​​സെ​​​ക്ര​​​ട്ട​​​റി,​​​ ​​​പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​​ ​​​ചീ​​​ഫ് ​​​ക​​​ൺ​​​സ​​​ർ​​​വേ​​​റ്റ​​​ർ​​​ ​​​ഒ​​​ഫ് ​​​ഫോ​​​റ​​​സ്റ്റ്,​​​ ​​​വൈ​​​ൽ​​​ഡ് ​​​ലൈ​​​ഫ് ​​​പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​​ ​​​ചീ​​​ഫ് ​​​ക​​​ൺ​​​സ​​​ർ​​​വേ​​​റ്റ​​​ർ​​​ ​​​എ​​​ന്നി​​​വ​​​രാ​​​ണ് ​​​അം​​​ഗ​​​ങ്ങ​​​ൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUFFERZONE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.