
കോഴിക്കോട്: ചലച്ചിത്ര സംവിധായകൻ വി.എം.വിനുവിനെ ഉൾപ്പെടെ സ്ഥാനാർത്ഥിയാക്കി കോഴിക്കോട് കോർപ്പറേഷനിലെ കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. കോർപ്പറേഷൻ പിടിക്കാൻ രാഷ്ട്രീയത്തിനപ്പുറത്ത് നിന്നുള്ള പ്രമുഖരെ ഇറക്കുകയെന്ന എ.ഐ.സി.സി നിർദ്ദേശം മാനിച്ചാണ് വിനുവിനെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയത്. രമേശ് ചെന്നിത്തലയടക്കം പ്രമുഖർ നേരിട്ടുപോയാണ് വി.എം.വിനുമായി ചർച്ച നടത്തിയത്. കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം.നിയാസും പട്ടികയിലുള്ളതിനാൽ വിനുവിനെ മേയർസ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടില്ല.
ഭർത്താവിന് മരുന്ന് വാങ്ങണം:
സ്ഥാനാർത്ഥി മഞ്ജു
മീൻ വില്പനയിലാണ്
ബി. ഉണ്ണിക്കണ്ണൻ
കൊല്ലം: സ്ഥാനാർത്ഥികൾ രാപകൽ വോട്ട് പിടിക്കാനിറങ്ങുമ്പോൾ കൊല്ലം പനയം പഞ്ചായത്തിലെ പനയം വാർഡിലെ ബി.ജെ.പി സ്ഥാനാർത്ഥി മഞ്ജു മീൻ വിൽപനയിലാണ്. വോട്ട് പിടിക്കാൻ മാത്രം നടന്നാൽ തളർന്നുകിടക്കുന്ന ഭർത്താവിന് മരുന്നുവാങ്ങാനാകില്ല. വീട്ടിലെ അടുപ്പും പുകയില്ല.
അതിരാവിലെ മഞ്ജു സമീപത്തെ വീട്ടിൽ ജോലിക്കെത്തും. ഉച്ചയ്ക്ക് വീട്ടിലെത്തി സ്ട്രോക്ക് ബാധിച്ച് കിടക്കുന്ന ഭർത്താവിനെ പരിചരിക്കും. വൈകിട്ട് മൂന്ന് മുതൽ കാഞ്ഞിരംകുഴി ജംഗ്ഷനിൽ മീൻ വില്പനയ്ക്ക് പോകും. പലദിവസവും മീൻ വിറ്റുതീരാൻ രാത്രി ഒൻപത് മണി കഴിയും. പോളിംഗ് ദിവസം വരെ വീട്ടുചെലവിനും ഭർത്താവിന്റെ ചികിത്സയ്ക്കുമുള്ള പണം സുമനസുകളിൽ നിന്ന് വാങ്ങിനൽകാമെന്ന് പാർട്ടി പ്രവർത്തകർ പറഞ്ഞെങ്കിലും മഞ്ജു വഴങ്ങിയിട്ടില്ല. വീട്ടുജോലിക്കെത്താതെ ആ കുടുംബത്തെ വിഷമിപ്പിക്കാനും മഞ്ജുവിന് മനസില്ല.
തിരഞ്ഞെടുപ്പ് തീരും വരെ മീൻ വില്പനയുടെ സമയം അല്പം കുറയ്ക്കാനാണ് തീരുമാനം. ജോലിക്ക് പോകുന്ന വീട്ടിൽ രാവിലെ പത്തുമണിക്ക് ശേഷം എത്തിയാൽ മതിയോ എന്നും ചോദിക്കും.
കൂലിപ്പണിക്കാരനായ ഭർത്താവ് ശിവരാമൻ രണ്ടര വർഷം മുമ്പ് കിടപ്പിലായതോടെയാണ് മഞ്ജു ജോലിക്കിറങ്ങിയത്. വീട്ടുജോലിക്ക് മാത്രം പോയാൽ ഭർത്താവിന്റെ ചികിത്സയ്ക്ക് വാങ്ങിയ കടം തീരില്ല. അതുകൊണ്ടാണ് ഏഴ് മാസം മുമ്പ് മീൻ വില്പന ആരംഭിച്ചത്. രണ്ട് പെൺമക്കൾ വിവാഹിതരാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |