SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.15 PM IST

ഡോ. വിജയകുമാരി പോണ്ടിച്ചേരി യൂണി. ഭരണസമിതിയംഗം

Increase Font Size Decrease Font Size Print Page
vij

തിരുവനന്തപുരം: കേരള സർവകലാശാല സംസ്കൃത വിഭാഗം മേധാവിയും ഓറിയന്റൽ സയൻസ് ഡീനുമായ പ്രൊഫ: സി എൻ. വിജയകുമാരിയെ പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയുടെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗമായി രാഷ്ട്രപതി നാമനിർദേശം ചെയ്തു. നിലവിൽ സർവകലാശാല കോർട്ട് അംഗമാണ്. സിൻഡിക്കേറ്റിന് സമാനമായ സമിതിയാണ് എക്സിക്യൂട്ടീവ് കൗൺസിൽ. കേരള സർവകലാശാലയിലെ സംസ്കൃത പി.എച്ച്.ഡി വിവാദത്തിൽ വിജയകുമാരിക്കെതിരെ പട്ടികജാതി പീഡനത്തിന് പൊലീസ് കേസെടുത്തിരുന്നു . കോടതി പിന്നീട് ജാമ്യം അനുവദിക്കുകയായിരുന്നു.

TAGS: CENTRAL UNI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY