
കൊച്ചി:വിദ്യാഭ്യാസ മേഖലയിലെ പുത്തൻ മാറ്റങ്ങൾ ചർച്ച ചെയ്‌ത 'ചെമ്പക നാഷണൽ കോൺഫറൻസ് 2026" കൊച്ചിയിൽ നടന്നു.ചെമ്പക ഗ്രൂപ്പ് ഒഫ് സ്‌കൂളുകൾ,ചെമ്പക റിസർച്ച് ആൻഡ് ട്രെയിനിംഗ് സെന്റർ മുഖേന സംഘടിപ്പിച്ചതായിരുന്നു പരിപാടി. രാജ്യത്തെ പലഭാഗത്തുള്ള സ്‌കൂൾ അധികൃതർ,അദ്ധ്യാപകർ,ഗവേഷകർ,നയരൂപീകരണ വിദഗ്ധർ എന്നിവർ ദേശീയ സമ്മേളനത്തിൽ പങ്കെടുത്തു.ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു.ചെമ്പക ഗ്രൂപ്പ് ഒഫ് സ്‌കൂൾസ് ചെയർമാൻ വി.എൻ.പി രാജ് അദ്ധ്യക്ഷനായി.
പുതിയ വിദ്യാഭ്യാസ നയം സ്‌കൂളുകളിലെ പഠനസംസ്‌കാരത്തിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് പഠിക്കാനുള്ള ഗവേഷണാധിഷ്ഠിത വേദിയായിരുന്നു കോൺഫറൻസ്.250 സ്‌കൂളുകൾ ഈ ഉദ്യമത്തിന്റെ ഭാഗമായി.ദേശീയ-സംസ്ഥാനതല അവാർഡുകളും സമ്മാനിച്ചു.18 മാസത്തെ ഡിജിറ്റൽ അക്കാഡമിക് പ്രവർത്തനങ്ങൾ വിശകലനം ചെയ്താണ് അവാർഡ് ജേതാക്കളെ കണ്ടെത്തിയത്.
വിദ്യാഭ്യാസ രംഗത്തെ പ്രമുഖരായ ഹരീഷ് അയ്യർ,എൻ.വി ഗുപ്തപ്പു,കപിൽ രാഘവേന്ദ്ര എന്നിവർ മുഖ്യപ്രഭാഷണങ്ങൾ നടത്തി. ദേശീയ വിദ്യാഭ്യാസ നയം സംബന്ധിച്ച ചർച്ചയിൽ കേംബ്രിഡ്ജ് അസെസ്‌മെന്റ് ഇന്റർനാഷണൽ എഡ്യുക്കേഷൻ സൗത്ത് ഇന്ത്യ മാനേജർ അനു ലക്ഷ്മണൻ,ബെംഗളൂരു ദ ഡീൻസ് ഗ്രൂപ്പ് ഒഫ് സ്‌കൂൾസ് ഗ്രൂപ്പ് പ്രിൻസിപ്പൽ ഡോ.സീത നന്ദുരി,വിത് ഈസ് എഡ്യൂക്കേഷൻ ഇന്ത്യ ബിസിനസ് കൺസൾട്ടന്റ് വംസി ലിംഗാല എന്നിവർ പങ്കെടുത്തു.2016ലെ ദേശീയ അദ്ധ്യാപക പുരസ്‌കാര ജേതാവ് ഡോ. ദീപ ചന്ദ്രൻ മോഡറേറ്ററായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |