തിരുവനന്തപുരം:ആലപ്പുഴയിലുണ്ടായ രണ്ട് കൊലപാതകങ്ങളിൽ കർശന നടപടിയെടുക്കാൻ പൊലീസ് സംവിധാനത്തിനാകണമെന്ന് മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആർ.എസ്.എസും എസ്.ഡി.പി.ഐയും ആയുധങ്ങൾ താഴെ വയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിൽ നടക്കുന്ന ഗുണ്ടാവിളയാട്ടവും രാഷ്ട്രീയ കൊലപാതകങ്ങളും പൊലീസിന്റെയും ആഭ്യന്തരവകുപ്പിന്റെയും നിസ്സംഗത വ്യക്തമാക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ കീഴിലുള്ള ആഭ്യന്തര വകുപ്പ് പൂർണ പരാജയമാണ്.
ക്രമസമാധാനനില പാലിക്കേണ്ട കാര്യത്തിലും കുറ്റവാളികളെ കണ്ടെത്തേണ്ടതിലും അക്രമങ്ങൾ അമർച്ച ചെയ്യുന്നതിലും പൊലീസ് വേണ്ടത്ര ശുഷ്കാന്തി കാണിക്കുന്നില്ലെന്നും അതിനാലാണ് അക്രമ പ്രവർത്തനങ്ങൾ വർദ്ധിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |