തിരുവനന്തപുരം: കേരളത്തിൽ 24,25 തീയതികളിൽ കോഴിക്കോട് കാപ്പാട് വാസ്കോഡഗാമ ബീച്ച് റിസോർട്ടിൽ നവസങ്കൽപ് ചിന്തൻ ശിബിരം സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ അറിയിച്ചു.
2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിന് കോൺഗ്രസിനെ സജ്ജമാക്കുന്നതിനുള്ള കലണ്ടർ ചിന്തൻ ശിബരത്തിൽ തയ്യാറാക്കും. പാർട്ടി ഫോറങ്ങളിൽ ദളിത്,പിന്നാക്ക,ഒ.ബി.സി, ന്യൂനപക്ഷ വിഭാഗങ്ങൾക്കും വനിതകൾ,യുവാക്കൾ എന്നിവർക്കും കൂടുതൽ പ്രാധാന്യം നൽകേണ്ടതിന്റെ ആവശ്യകത ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയാകുമെന്നും രാധാകൃഷ്ണൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |