തിരുവനന്തപുരം: ശമ്പള പരിഷ്കരണം യാഥാർത്ഥ്യമാക്കുക, പെൻഷൻ ആനുകൂല്യങ്ങൾ സമയബന്ധിതമായി നൽകുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് വാട്ടർ അതോറിട്ടി എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ പഞ്ചദിന സത്യഗ്രഹം സമാപിച്ചു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ്. സുനിൽകുമാർ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇന്നലെ രാവിലെ സമരം സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി മെമ്പർ ഇ.ജി.മോഹനൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജനറൽ സെക്രട്ടറി പി.ശശിധരൻ നായർ, കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.ജി. സുരേഷ് കുമാർ, യൂണിയൻ സംസ്ഥാന സെക്രട്ടറി എസ്. അഷറഫ് തുടങ്ങിയവർ പങ്കെടുത്തു. യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം ഷാജി ഒ.ആർ, ജില്ലാസെക്രട്ടറി കെ.ബിജുകുമാർ, സംസ്ഥാന കമ്മിറ്റി മെമ്പർമാരായ കെ. മണി മഞ്ചുഷ, കെ.സന്തോഷ് കുമാർ, മോഹൻദാസ് തുടങ്ങിയവർ പങ്കെടുത്തു. സമാപന സമ്മേളനത്തിൽ സെക്രട്ടേറിയറ്റ് അംഗം എ.രാജു നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |