
കൊച്ചി: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ ആത്മഹത്യയ്‌ക്ക് കാരണം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ മാനസിക സമ്മർദ്ദമല്ലെന്ന് കർണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം. കൊച്ചിയിലുൾപ്പെടെയുള്ള കോൺഫിഡന്റ് ഓഫീസുകൾ പരിശോധിച്ചതിനും മൊഴികൾ രേഖപ്പെടുത്തിയതിനും ശേഷം സമർപ്പിച്ച റിപ്പോർട്ടിൽ റോയിയുടെ സാമ്പത്തിക ഇടപാടുകൾ സമഗ്രമായി പരിശോധിക്കണമെന്നു സൂചിപ്പിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേകം ഏജൻസിയെ ഉടനെ നിയോഗിക്കും. സംഭവ ദിവസം ഉദ്യോഗസ്ഥർ റോയിയെ ചോദ്യം ചെയ്തിട്ടില്ലെന്നും സമ്മർദ്ദത്തിലാക്കിയതിന് തെളിവില്ലെന്നും റിപ്പോർട്ടിലുണ്ട്.റോയിയെ ആത്മഹത്യയിലേക്ക് നയിച്ചത് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലാണെന്ന് ആദ്യദിനങ്ങളിൽ ബന്ധുക്കൾ ആരോപിച്ചിരുന്നെങ്കിലും പിന്നീട് ആ നിലപാട് ആവർത്തിച്ചില്ല.ജനുവരി 31നാണ് ബംഗളൂരുവിലെ കോൺഫിഡന്റ് ആസ്ഥാനത്ത് സി.ജെ. റോയി സ്വന്തം തോക്കുപയോഗിച്ച് നിറയൊഴിച്ച് ആത്മഹത്യ ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |