തിരുവനന്തപുരം: ക്ലിഫ് ഹൗസിൽ പുതിയ സി.സി.ടി.വി കാമറാ നിരീക്ഷണ സംവിധാനമൊരുക്കാൻ 12,93,957 രൂപ ചെലവിട്ടെന്ന് വിവരാവകാശ രേഖ. 2021 മേയ് മാസത്തിനു ശേഷമുള്ള ചെലവിനത്തിലാണ് ഇക്കാര്യമുള്ളത്. 2016മുതൽ പലവട്ടം ക്ലിഫ്ഹൗസിലെത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും ക്ലിഫ്ഹൗസിൽ പോയ തീയതികളും വാഹന നമ്പരും പറഞ്ഞാൽ ആ ദിവസത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവിടാൻ തയാറാകുമോയെന്നും സ്വപ്നാ സുരേഷ് നേരത്തേ ചോദിച്ചിരുന്നു. ഇതിനിടെയാണ് ക്ലിഫ്ഹൗസിലെ സി.സി.ടി.വി കാമറാ സംവിധാനം മാറ്റിയെന്ന വിവരം പുറത്തായത്. ക്ലിഫ് ഹൗസിൽ ഇ.പി.എ.ബി.എക്സ് സിസ്റ്റം (ടെലിഫോൺ സംവിധാനം) സ്ഥാപിച്ച വകയിൽ 2.13 ലക്ഷവും ലാൻ ആക്സസ് പോയിന്റ് സ്ഥാപിച്ചതിന് 13,502 രൂപയും ചെലവായെന്നും സി.ആർ.പ്രാണകുമാറിന് ലഭിച്ച വിവരാവകാശ മറുപടിയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |