
തിരുവനന്തപുരം: ഖജനാവിലെ പണം ഉപയോഗിച്ച് സർക്കാർ രാഷ്ട്രീയം കളിക്കുന്നതിൽ പ്രതിഷേധിച്ച് സി.എം മെഗാ ക്വിസ് സംസ്ഥാന വ്യാപകമായി കെ.പി.സി.ടി.എ ബഹിഷ്കരിച്ചു. ക്വിസ് പരിപാടിയിൽ പങ്കെടുക്കില്ല എന്നറിയിച്ചുകൊണ്ട് കെ.പി.സി.ടി.എ പ്രിൻസിപ്പൽമാർക്ക് കത്തയച്ചു. പാർട്ടി ക്ലാസുകളിൽ നടത്തേണ്ട പരിപാടി ഔദ്യോഗികമായി മൂല്യനിർണയ സർക്കാർ ഫണ്ട് ഉപയോഗിച്ച് നടത്തുന്നത് അധികാര ദുർവിനിയോഗമാണെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. പ്രേമചന്ദ്രൻ കീഴോത്ത് ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |