SignIn
Kerala Kaumudi Online
Thursday, 19 February 2026 8.41 AM IST

'രാഹുലിനെ ഒരുപരിപാടിയിലും കയറ്റരുതെന്ന് പറഞ്ഞിട്ടുണ്ട്, ഉദിച്ചുയരേണ്ട താരങ്ങൾ ഉദിക്കും, അല്ലാത്തത് അസ്തമിക്കും'

Increase Font Size Decrease Font Size Print Page
k-muraleedharan

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ പരാതിയിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. രാഹുലിനെ ഒരു പരിപാടിയിലും കയറ്റരുതെന്ന് പാർട്ടി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾക്കുവേണ്ടി പ്രചാരണത്തിന് ഇറങ്ങേണ്ടെന്നും ഉദിച്ചുയരേണ്ട താരങ്ങൾ ഉദിക്കും അല്ലാത്തത് അസ്‌തമിക്കുമെന്ന് മുരളീധരൻ കൂട്ടിച്ചേർത്തു.

അതേസമയം,യുവതിയുടെ പരാതിക്കെതിരെ രാഹുൽ ഡിജിറ്റൽ തെളിവുകളടക്കം കോടതിയിൽ ഹാജരാക്കി. പെൻഡ്രൈവിലുള്ള തെളിവുകൾ മുദ്രവച്ച കവറിൽ ഇന്നലെ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയിൽ രാഹുലിന്റെ അഭിഭാഷകൻ സമർപ്പിച്ചു.യുവതി പരാതി നൽകിയത് ബാഹ്യപ്രേരണ കൊണ്ടാണെന്നും ഗർഭച്ഛിദ്രം നടത്തിയത് അവരുടെ സ്വന്തം ഇഷ്ടപ്രകാരമാണെന്നും തെളിയിക്കുന്ന ചാറ്റുകളും ശബ്ദസന്ദേശങ്ങളും അടക്കമുള്ള ഒമ്പത് ഡിജിറ്റൽ തെളിവുകളാണ് അഭിഭാഷകൻ സമർപ്പിച്ചത്.

യുവതി ജോലിചെയ്തിരുന്ന സ്ഥാപനത്തിലെ ഉന്നതൻ പരാതി നൽകാൻ പ്രേരിപ്പിച്ചെന്ന് യുവതി പറയുന്ന ശബ്ദരേഖയും ഇക്കൂട്ടത്തിലുണ്ടെന്നാണ് സൂചന. വ്യാഴാഴ്ച യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയതു മുതൽ ഒളിവിലുള്ള രാഹുൽ, തലസ്ഥാനത്ത് വഞ്ചിയൂരിലെ വക്കീൽ ഓഫീസിലെത്തി വക്കാലത്ത് ഒപ്പിട്ടതായി അഭിഭാഷകൻ അവകാശപ്പെട്ടു. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും. അതുവരെ അറസ്റ്റിന് തടസമില്ലെങ്കിലും പിന്തുടർന്ന് പിടികൂടേണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിർദ്ദേശമെന്ന് സൂചനയുണ്ട്.

അതേസമയം, എ.സി.പി ദിനരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം യുവതിയെ പരിശോധിച്ച വനിതാ ഡോക്ടറുടെ മൊഴിയെടുത്തു. ഗർഭച്ഛിദ്രത്തിന് രാഹുൽ നൽകിയ ഗുളിക കഴിച്ചശേഷം ദിവസങ്ങളോളം രക്തസ്രാവമുണ്ടായ യുവതിയെ ഗവ. ഡോക്ടറാണ് പരിശോധിച്ചത്. ഡോക്ടറുടെ മൊഴി നിർണായകമാവും.

TAGS: RAHUL MAMKOOTATHIL, CONGRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY