തിരുവനന്തപുരം: കെൽട്രോൺ നടത്തുന്ന തൊഴിലധിഷ്ഠിത കോഴ്സുകളായ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, ഡാറ്റാ സയൻസ് ആൻഡ് എ.ഐ., പി.എസ്.സി. അംഗീകൃത കോഴ്സുകളായ ഡി.സി.എ, പി.ജി.ഡി.സി.എ എന്നിവയിൽ പ്രവേശനത്തിന് അപേക്ഷിക്കാം. ഫോൺ- : 0471-2337450, 8590605271.
അസാപ്പ് കോഴ്സിൽ അപേക്ഷിക്കാം
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അസാപ്പ്, കളമശ്ശേയിലെ എസ്.ടി.ഐ.സി സെന്ററുമായി ചേർന്ന് നടത്തുന്ന സർട്ടിഫൈഡ് ഫണ്ടമെന്റൽസ് ഒഫ് കാലിബ്രേഷൻ ആൻഡ് ക്വാളിറ്റി കോൺസെപ്റ്റ്സ് ഒഫ് മെട്രോളജിക്കൽ ഇൻസ്ട്രുമെന്റ്സ് കോഴ്സിലേക്ക് 25നകം അപേക്ഷിക്കാം. വിവരങ്ങൾക്ക്: 9495999749/ 9995288833, www.asapkerala.gov.in.
ലാപ്ടോപിന് അപേക്ഷിക്കാം
തിരുവനന്തപുരം: കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2025-26 വർഷത്തെ ലാപ്ടോപ് അനുവദിക്കുന്നതിനുള്ള അപേക്ഷ ഒക്ടോബർ 15വരെ സ്വീകരിക്കും. എം.ബി.ബി.എസ്, ബി. ടെക്, എം. ടെക്, ബി.എ.എം.എസ്, ബി.ഡി.എസ്, ബി.വി.എസ്സി & എ.എച്ച്, ബി.ആർക്, എം.ആർക്, പി.ജി ആയുർവേദ, പി.ജി ഹോമിയോ, ബി.എച്ച്.എം.എസ്, എം ഡി, എം.ഡി.എസ്, എം.വി. എസ്സി & എ.എച്ച്, എം.ബി.എ, എം.സി.എ, ബാച്ചിലർ ഒഫ് സിദ്ധ മെഡിസിൻ & സർജറി, ബാച്ചിലർ ഒഫ് യുനാനി മെഡിസിൻ & സർജറി, ബി.എസ്സി അഗ്രികൾച്ചർ (ഓണേഴ്സ്), ബി.എസ്സി ഫോറസ്ട്രി (ഓണേഴ്സ്), ബി.എസ്സി എൻവയൺമെന്റൽ സയൻസ് & ക്ലൈമറ്റ് ചെയിഞ്ച് (ഓണേഴ്സ്), ബാച്ചിലർ ഒഫ് ഫിഷറീസ് സയൻസ് (ബി.എഫ്.എസ്സി), ബി.ഫാം കോഴ്സുകൾക്ക് ഒന്നാം വർഷം പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ഫോൺ : 04712448451.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |