തിരുവനന്തപുരം: സംസ്ഥാന സർക്കാർ നടപ്പാക്കിയ കോടതി ഫീസ് വർദ്ധനവ് അന്യായവും ഭരണഘടനാ വിരുദ്ധവുമാണെന്ന് തിരുവനന്തപുരം ബാർ അസോസിയേഷൻ കേരള ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാംങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിൽ തങ്ങളെയും കക്ഷി ചേർക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. 2025ലെ കേരള ഫിനാൻസ് ആക്ട് പ്രകാരം കോടതി ഫീസിലുണ്ടായ വർദ്ധനവ് 400 മുതൽ 9,900 ശതമാനം വരെയാണെന്ന് തിരുവനന്തപുരം ബാർ അസോസിയേഷൻ സെക്രട്ടറി ജി. മുരളീധരൻ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. ഇത് സാധാരണക്കാർക്ക് നീതി ലഭ്യമാക്കുന്നത് തടസപ്പെടുത്തുമെന്നും അദ്ദേഹം വാദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |