തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 13,049 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഞായറാഴ്ച പരിശോധനകളുടെ എണ്ണം കുറഞ്ഞതോടെ രോഗികളിൽ കുറവുണ്ടായെങ്കിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആർ) കുറയാത്തത് ആശങ്കയാണ്. 24 മണിക്കൂറിനിടെ 98,640 സാമ്പിളുകളാണ് പരിശോധിച്ചത്. 13.23 ശതമാനമാണ് ടി.പി.ആർ. 105 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 17,852 ആയി. ഇന്നലെ സ്ഥിരീകരിച്ചവരിൽ 12,300 പേർ സമ്പർക്കരോഗികളാണ്. 627 പേരുടെ ഉറവിടം വ്യക്തമല്ല. 64 പേരാണ് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവർ. 58 ആരോഗ്യപ്രവർത്തകരും രോഗബാധിതരായി. അതേസമയം ചികിത്സയിലായിരുന്ന 20,004 പേർ രോഗമുക്തരായി. 52 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 266 വാർഡുകളാണ് പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ 10ന് മുകളിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |