തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 3297പേർ കൂടി കൊവിഡ് ബാധിതരായി. 24 മണിക്കൂറിനിടെ 52,570 സാമ്പിളുകളാണ് പരിശോധിച്ചത്. 6.27ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 43 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതുകൂടാതെ അപ്പീൽ നൽകിയ 175 മരണങ്ങളും പട്ടികയിൽ ഉൾപ്പെടുത്തി.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 3109 പേർ സമ്പർക്കരോഗികൾ. 132 പേരുടെ ഉറവിടം വ്യക്തമല്ല. 19 പേരാണ് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവർ. 37 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. ചികിത്സയിലായിരുന്ന 3609 പേർ രോഗമുക്തി നേടി. അഞ്ച് തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി ആറ് വാർഡുകളാണ് പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ പത്തിന് മുകളിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |