തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 2514പേർ കൂടി കൊവിഡ് ബാധിതരായി. 24മണിക്കൂറിനിടെ 55,631സാമ്പിളുകളാണ് പരിശോധിച്ചത്. 4.51ശതമാനമാണ് ടെസ്റ്റ് പോസിറ്രിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 54 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതുകൂടാതെ അപ്പീൽ നൽകിയ 269 മരണങ്ങളും പട്ടികയിൽ ഉൾപ്പെടുത്തി.
രോഗം സ്ഥിരീകരിച്ചവരിൽ 2340പേർ സമ്പർക്കരോഗികളാണ്. 138പേരുടെ ഉറവിടം വ്യക്തമല്ല. 18പേരാണ് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവർ. 18ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |