പാലക്കുന്ന് (കാസർകോട്): എസ്.എൻ.ഡി.പി ഉദുമ യൂണിയൻ മുൻ യോഗം ഡയറക്ടറും റിട്ട. മർച്ചന്റ് നേവി ചീഫ് ഓഫീസറുമായ ഉദുമ കൊക്കാൽ 'കൗസ്തുഭ'ത്തിൽ യു. ശ്രീധരൻ (72) നിര്യാതനായി. എൽ.ജെ.ഡി ഉദുമ മണ്ഡലം പ്രസിഡന്റും ലോഹ്യ വിചാരവേദി സംസ്ഥാന സമിതി അംഗവുമാണ്. പാലക്കുന്ന് കഴകം വടക്കേക്കര പ്രാദേശിക സമിതി പ്രസിഡന്റ്, കഴകം കേന്ദ്ര കമ്മിറ്റി അംഗം, പാലക്കുന്ന് ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
കണ്ണികുളങ്കര 'ശ്രീവില്ല'യിൽ പരേതരായ പക്കീരന്റെയും അമ്മാളുവിന്റെയും മകനാണ്. ഭാര്യ: തങ്കമണി. മക്കൾ: ഡോ. ഋഷിധർ (സുഭഗ ഡെന്റൽ ക്ലിനിക്, മടക്കര), സൗപർണിക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |