കൊച്ചി: ദീർഘകാലം ജനയുഗം പത്രത്തിന്റെ എറണാകുളം, കൊല്ലം ജില്ലാ ലേഖകനും സി.പി.ഐ കൊല്ലം, എറണാകുളം ജില്ലാ കൗൺസിൽ അംഗവുമായിരുന്ന കൊച്ചി വെണ്ണല കല്ലടക്കാവ് റോഡ് മൈത്രീഭവനിൽ എം.പി. പ്രകാശം (89) നിര്യാതനായി. ചേർത്തലയിലാണ് ജനനം. 1956ൽ ആലപ്പുഴയിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന കേരളഭൂമി സായാഹ്ന പത്രത്തിൽ അസിസ്റ്റന്റ് മാനേജരും സ്റ്റാഫ് ലേഖകനുമായിരുന്നു. പ്രൊഫ. ജോസഫ് മുണ്ടശേരി പത്രാധിപരായിരുന്ന നവജീവന്റെ ആലപ്പുഴ ജില്ലാ ലേഖകനായി അഞ്ചുവർഷം പ്രവർത്തിച്ചു. നവയുഗം വാരികയിലും ജോലിചെയ്തു. 1969ൽ എറണാകുളത്ത് ജനയുഗം ജില്ലാ ലേഖകനായി. 73ൽ എറണാകുളം പ്രസ് ക്ലബ് സെക്രട്ടറിയും 1986ൽ പ്രസിഡന്റുമായി. ഐ.എഫ്.ഡബ്ലിയു.ജെ നാഷണൽ കൗൺസിൽ അംഗമായിരുന്നു. ഭാര്യ: പി.എൻ.ദയാബായി (റിട്ട.അദ്ധ്യാപിക). മക്കൾ: എം.പി. പ്രമോദ് (സീനിയർ മാനേജർ, ജോൺസൺ ആർഡെക്സ് എൻഡ്യൂറ), എം.പി. പ്രദീപ് (സീനിയർ മാനേജർ സെറ സാനിറ്ററിവെയർ), എം.പി. പ്രവീൺ (പ്രിൻസിപ്പൽ കറസ്പോണ്ടന്റ്, ദി ഹിന്ദു). മരുമക്കൾ: രൂപ പ്രമോദ് (വാത്സല്യം പ്ളേ സ്കൂൾ ), സീമ പ്രദീപ് (വരാപ്പുഴ ഗ്രാമ പഞ്ചായത്ത്), കെ.പി. പ്രവിത (സ്റ്റാഫ് റിപ്പോർട്ടർ, മാതൃഭൂമി).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |