കോഴിക്കോട്: കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ഹൈസ്കൂൾ, ഹയർ സെക്കൻഡറി, കോളേജ് വിദ്യാർത്ഥികൾക്കായി 'ദയാനന്ദം - 2021" ഓൺലൈൻ മത്സരം സംഘടിപ്പിക്കുന്നു. ജൂൺ 15 ന് ആരംഭിക്കുന്ന മത്സരം ജൂലായ് 25 വരെ നീളും. ആചാര്യശ്രീ രാജേഷ് രചിച്ച 'മഹർഷി ദയാനന്ദൻ: പ്രതിരോധത്തിന്റെ ആഴം" എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് മത്സരം. പുസ്തകം വിദ്യാർത്ഥികൾക്ക് മുൻകൂട്ടി അയച്ചുകൊടുക്കും. മത്സരത്തിന്റെ ആദ്യഘട്ടം പ്രശ്നോത്തരിയാണ്. വിജയിക്കുന്നവർക്ക് രണ്ടാം ഘട്ടത്തിൽ ഉപന്യാസരചനാമത്സരമായിരിക്കും. മൂന്നാം ഘട്ടത്തിൽ സൂം മീറ്റ് വഴി അഭിമുഖവും. ഹൈസ്കൂൾ തലത്തിൽ ആദ്യത്തെ മൂന്നു സ്ഥാനക്കാർക്ക് യഥാക്രമം 5000, 2000, 1000 രൂപ കാഷ് പ്രൈസ് നൽകും. ഹയർ സെക്കൻഡറി തലത്തിലുള്ളവർക്ക് യഥാക്രമം 8000, 4000, 2000ഉം കോളേജ് തലത്തിൽ 13000, 5000, 3000 ആണ് കാഷ് പ്രൈസ്.
സൗജന്യ രജിസ്ട്രേഷൻ 10 വരെയുണ്ടാവും. മലയാളത്തിലുള്ള മത്സരത്തിൽ ലോകത്തെവിടെയുമുള്ള മലയാളികൾക്ക് പങ്കെടുക്കാം. രജിസ്റ്റർ ചെയ്യുന്നതിന് https://kvrf.in/dynd സന്ദർശിക്കണം. കൂടുതൽ വിവരങ്ങൾക്ക് dayanandam2021@kvrf.in. ഫോൺ: +917736037063, +919745915151.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |