തിരുവനന്തപുരം:സംസ്ഥാനത്ത് വൈദ്യുതി പവർകട്ടുണ്ടായിട്ടില്ലെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു.ഇടതുമുന്നണിസർക്കാരിന്റെ കാലത്ത് പവർകട്ടുണ്ടാകില്ലെന്ന ഉറപ്പ് ലംഘിച്ചുവെന്നും അപ്രഖ്യാപിത പവർകട്ടുണ്ടായെന്നും ആക്ഷേപമുയർന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ വിശദീകരണം.
കേന്ദ്രവിഹിതം കുറഞ്ഞതും വൈദ്യുതി എക്സ്ചേഞ്ചിലെ പ്രതിസന്ധിയും മൂലം ചിലദിവസങ്ങളിൽ ഉപഭോക്താക്കളുടെ സഹകരണത്തോടെ നിയന്ത്രണം ഏർപ്പെടുത്തി.നിലവിൽ പ്രതിസന്ധിയില്ലെന്നും ആശങ്ക വേണ്ടന്നും മന്ത്രി പറഞ്ഞു.ആണവനിലയം സംബന്ധിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ നിലപാടിനോട് പൂർണമായി യോജിക്കുന്നു. എല്ലാമേഖലയിലെയും ആളുകളെ ഉൾപ്പെടുത്തി വിശദമായ ചർച്ചവേണം.ആണവനിലയം കേരളത്തിൽ സ്ഥാപിക്കുമെന്ന് ആരും പറഞ്ഞിട്ടില്ല. നയപരമായെടുക്കേണ്ട തീരുമാനമാണന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |