തിരുവനന്തപുരം: സരിനെ സ്ഥാനാർത്ഥിയാക്കുന്നത് സി.പി.എമ്മിന്റെ രാഷ്ട്രീയ ഗതികേടെന്ന് യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ പറഞ്ഞു. ഓന്തിന്റെ രാഷ്ട്രീയ രൂപമായി സരിൻ മാറി. അവസരവാദിയെ സ്ഥാനാർത്ഥിയാക്കിയതോടെ സി.പി.എം ആദ്യ റൗണ്ടിൽ തന്നെ തോറ്റു. അടവ് നയമല്ല, ഇത് സി.പി.എമ്മിന്റെ അടിയറവാണ്. പാലക്കാട് ദുർബലനായ ഒരാളെ സി.പി.എം സ്ഥാനാർത്ഥിയാക്കിയതോടെ മത്സരം യു.ഡി.എഫും ബി.ജെ.പിയും തമ്മിലായി. ബി.ജെ.പിയുടെ ശക്തി വർദ്ധിപ്പിക്കുന്നതിനാണോ ഇതെന്ന് സംശയമാണ്. രാഹുൽ മാങ്കൂട്ടത്തിൽ മികച്ച വിജയം നേടും. കോൺഗ്രസിൽ ഒരു കോക്കസുമില്ല. സരിൻ പറയുന്നതെല്ലാം അവാസ്തവമാണ്. കൃത്യമായ കൂടിയാലോചനകളിലൂടെയാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |