കോന്നി: എ.ഡി.എം നവീൻബാബുവിന്റെ മരണത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി.പ്രസാദ്. നവീൻബാബുവിന്റെ വീട്ടിലെത്തിയതായിരുന്നു അദ്ദേഹം. നവീനെ വളരെ നേരത്തെ പരിചയമുണ്ട്. ഔദ്യോഗിക ജീവിതത്തിൽ ആർക്കും അദ്ദേഹത്തിനെതിരെ വിരൽചൂണ്ടാനുള്ള സാഹചര്യം സൃഷ്ടിച്ചിട്ടില്ല. യാത്രഅയപ്പ് യോഗത്തിൽ വി.വി.ഐ.പി നവീൻബാബുയായിരുന്നു. അവിടെ മര്യാദയോടെ പെരുമാറേണ്ടത് പങ്കെടുത്ത ജനപ്രതിനിധികൾ അടക്കമുള്ള ഓരോരുത്തരുടെയും ഉത്തരവാദിത്വമായിരുന്നു. വർഷങ്ങളായി ഒപ്പം പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥനെ സംരക്ഷിക്കാൻ കണ്ണൂർ ജില്ലാ കളക്ടർക്ക് കഴിഞ്ഞില്ലന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |