തിരുവനന്തപുരം: കോർപ്പറേഷനിലെ താത്കാലിക നിയമനത്തിന് പാർട്ടി ജില്ലാ സെക്രട്ടറിയുടെ പട്ടിക ചോദിച്ച തിരുവനന്തപുരം മേയറെ പുറത്താക്കണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറെന്ന ഖ്യാതി നേടിയ ആര്യാ രാജേന്ദ്രൻ പാർട്ടി വിധേയത്വം പ്രകടിപ്പിക്കേണ്ടത് ഭരണഘടനാ പദവിയിലിരുന്നിട്ടല്ല. സർക്കാർ, അർദ്ധസർക്കാർ നിയമനങ്ങളിലെ ചട്ടങ്ങൾ മറികടന്ന് പാർട്ടിക്കാരെ നിയമിക്കാനാണ് മേയർ ശ്രമിച്ചത്. സർക്കാർതലത്തിൽ നടക്കുന്ന പിൻവാതിൽ നിയമനങ്ങളുടെ തുടർച്ചയായുള്ള മേയറുടെ നടപടിയിലൂടെ ചെറുപ്പക്കാരെ വഞ്ചിക്കുന്ന സി.പി.എം സംസ്കാരമാണ് പ്രതിഫലിച്ചതെന്നും നാളിതുവരെ സി.പി.എം പട്ടിക അനുസരിച്ച് നടത്തിയ എല്ലാ നിയമനങ്ങളും അസാധുവാക്കണമെന്നും ദീപ്തി മേരി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |