SignIn
Kerala Kaumudi Online
Sunday, 20 October 2024 10.27 AM IST

സ്കൂൾ,കോളേജ് നിയമനം: സംവരണം അട്ടിമറി ദേവസ്വംമന്ത്രി തടഞ്ഞു

Increase Font Size Decrease Font Size Print Page
news

#സർക്കാർ ഉത്തരവ് നടപ്പാക്കാൻ

മന്ത്രി കെ.രാധാകൃഷ്ണന്റെ നിർദേശം

തിരുവനന്തപുരം / കൊച്ചി: ദേവസ്വം ബോർഡുകളുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ

അദ്ധ്യാപക-അനദ്ധ്യാപക നിയമനങ്ങളിൽ പി.എസ്.സി മാതൃകയിൽ സംവരണം നടപ്പാക്കാനുള്ള സർക്കാർ ഉത്തരവ് കർശനമായി പാലിക്കണമെന്ന് ബോർഡ് മേധാവികളുടെ യോഗത്തിൽ ദേവസ്വം മന്ത്രി കെ.രാധാക‌ൃഷ്ണൻ നിർദ്ദേശം നൽകി. സംവരണം അട്ടിമറിക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥർ നടപടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പും നൽകി.

ഉത്തരവ് തിരുവിതാംകൂർ ദേവസ്വം ബോർഡിന് ബാധകമല്ലെന്ന് ഹൈക്കോടതിയിലെ കേസിൽ ബോർഡിന്റെ അഭിഭാഷകനും സെക്രട്ടറിയും അറിയിച്ചത് കേരള കൗമുദി ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നായിരുന്നു മന്ത്രിയുടെ ഇടപെടൽ.

അഞ്ച് ദേവസ്വം ബോർ‌ഡുകളുടെയുംദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റയും മേധാവികളുടെ യോഗം ഇന്നലെ രാവിലെ തലസ്ഥാനത്ത് ചേർന്നു. അജണ്ടയിൽ ഇല്ലാതിരുന്ന ഈ വിഷയം സ്വമേധയാ പരിഗണിച്ച മന്ത്രി ബന്ധപ്പെട്ടവർക്ക് മുന്നറിയിപ്പ് നൽകുകയായിരുന്നു.

കേരള കൗമുദി ചൂണ്ടിക്കാട്ടി,

മുഖ്യമന്ത്രി നിർദേശിച്ചു

ദേവസ്വം ബോർഡുകളിലെ മറ്റ് നിയമനങ്ങളിൽ സംവരണം നടപ്പാക്കിയിട്ടും സ്കൂൾ,കോളേജ് നിയമനങ്ങളിൽ

ബാധകമാക്കാത്തത് കേരള കൗമുദി നിരവധി തവണ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേതുടർന്ന്മുഖ്യമന്ത്രി പിണറായി

വിജയന്റെ നിർദ്ദേശ പ്രകാരം മന്ത്രി കെ.രാധാകൃഷ്ണൻ വിളിച്ചു കൂട്ടിയ യോഗത്തിലാണ്

തീരുമാനമായത്. കഴിഞ്ഞ ഫെഫ്രുവരി 29ന് ഉത്തരവിറങ്ങുകയും ചെയ്തു.ഈ ഉത്തരവ് അട്ടിമറിക്കാനാണ് ശ്രമം.

' സർക്കാർ ഉത്തരവിന് വിരുദ്ധമായ നിലപാട് തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറിയോ ,അഭിഭാഷകനോ ഹൈക്കോടതിയിൽ സ്വീകരിച്ചിട്ടുണ്ടെങ്കിൽ പരിശോധിക്കും. തിരുത്തേണ്ട ബാദ്ധ്യത ബോർഡിനാണ്.'

-മന്ത്രി കെ.രാധാകൃഷ്ണൻ

' സംവരണം പാലിക്കാനുള്ള സർക്കാർ ഉത്തരവ് കൃത്യമായി നടപ്പാക്കും. കോടതിയിൽ പിഴവുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്തും'

-പി.എസ്. പ്രശാന്ത്,

പ്രസിഡന്റ്,തിരു. ദേവസ്വം ബോർഡ്

തിടുക്കത്തിൽ സത്യവാങ്മൂലം,

പിന്നിൽ സവർണ ലോബി

പേജ്.....................

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: DEVASOM BOARD
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.