തിരുവനന്തപുരം : ജോലി ക്രമീകരണത്തിലെയും ശമ്പള പരിഷ്കരണത്തിലെയും അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള മെഡിക്കൽ കോളേജ് അദ്ധ്യാപകരുടെ സമരം ശക്തമാകുന്നു. കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷന്റെ (കെ.ജി.എം.സി.ടി.എ) നേതൃത്വത്തിൽ ഇന്ന് ധർണ നടത്തും. ഉച്ചയ്ക്ക് ഒന്നിന് എല്ലാ മെഡിക്കൽ കോളേജുകളിലും ധർണ നടക്കും. ആവശ്യങ്ങൾ അംഗീകരിക്കാത്ത സാഹചര്യത്തിൽ അദ്ധ്യയനം നിറുത്തൽ, ഒ.പി. ബഹിഷ്കരണം തുടങ്ങിയ നീക്കങ്ങളിലേക്ക് കടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. റോസ്നാരാ ബീഗം ടി.യും ജനറൽ സെക്രട്ടറി ഡോ.അരവിന്ദ് സി.എസും അറിയിച്ചു. കഴിഞ്ഞമാസം 26ന് ആരംഭിച്ച നിസഹകരണ സമരം തുടരുകയാണ്. കരിദിനാചരണവും പ്രകടനവും ധർണയും നടത്തിയിട്ടും സർക്കാർ അനങ്ങാത്ത സാഹചര്യത്തിലാണ് ഉച്ചയ്ക്ക് ധർണ നടത്താൻ തീരുമാനിച്ചത്.
തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ സംസ്ഥാന സമ്മേളനം
തിരുവനന്തപുരം: തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ സംസ്ഥാന സമ്മേളനം (എൻ.യു.ആർ.ഇ.ജി.എസ്- യു.ടി.യു.സി) സരസ്വതി ഹാളിൽ യു.ടി.യു.സി ദേശീയ പ്രസിഡന്റ് എ.എ.അസീസ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ഡോ.കെ.ബിന്നി അദ്ധ്യക്ഷത വഹിച്ചു.കൺവീനർ വെളിയം ഉദയകുമാർ,സംസ്ഥാന സെക്രട്ടറി ടി.സി.വിജയൻ,കെ.എസ്.വേണുഗോപാൽ,സിസിലി,അഡ്വ.റാം മോഹൻ,രാജേന്ദ്ര പ്രസാദ്, ടി.കെ.സുൽഫി,വിനോബാ ശശി, സോഫിയ സലാം, അഡ്വ.സമീർ,അഡ്വ.താജുദ്ദീൻ,മനോജ്,ബിജു.ആർ.നായർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |