SignIn
Kerala Kaumudi Online
Thursday, 19 September 2024 1.46 AM IST

ഡിജിറ്റൽ മീഡിയ ലിറ്ററസി പരിശീലനവുമായി 'കൈറ്റ്'

Increase Font Size Decrease Font Size Print Page
school

തിരുവനന്തപുരം: 'സത്യമേവജയതേ' പദ്ധതിയുടെ ഭാഗമായി കൈറ്റിന്റെ നേതൃത്വത്തിൽ 5 മുതൽ 10വരെയുള്ള ക്ലാസുകളിലെ 19.72 ലക്ഷം കുട്ടികൾക്ക് ഡിജിറ്റൽ മീഡിയ ലിറ്ററസിയുടെ മൂന്നാംഘട്ട പരിശീലനം പൂർത്തിയാക്കി.കൈറ്റിന്റെ നേതൃത്വത്തിലുള്ള 5920 പരിശീലകരുടെ സഹായത്തോടെയാണ് യു.പി തലത്തിലെ 9.48 ലക്ഷം കുട്ടികൾക്കും,ഹൈസ്‌കൂൾ തലത്തിലെ 10.24 ലക്ഷം കുട്ടികൾക്കും പരിശീലനം നൽകിയത്.ഏറ്റവും കൂടുതൽ കുട്ടികളെ പരിശീലിപ്പിച്ചത് മലപ്പുറം ജില്ലയിലെ ഡി.ജി.എച്ച്.എസ്.എസ് താനൂരും (3691),തിരുവനന്തപുരത്തെ സെന്റ് മേരീസ് എച്ച്.എസ്.എസ് പട്ടവും (7467) ആണ്.

ഇന്റർനെറ്റ് നിത്യ ജീവിതത്തിൽ,സോഷ്യൽ മീഡിയയ്ക്ക് നമ്മെ വേണം,സോഷ്യൽ മീഡിയയിലെ ശരിയും തെറ്റും,വ്യാജവാർത്തകളുടെ വ്യാപനം എങ്ങനെ തടയാം എന്നിങ്ങനെ നാല് മേഖലകളിലായി പരിശീലനം നൽകിയത്. പൊതുജനങ്ങൾക്കായി 'സത്യമേവ ജയതേ' പരിപാടിയുടെ ക്ലാസുകൾ ഇന്ന് മുതൽ വ്യാഴം വരെ വൈകിട്ട് 7ന് കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: DIGITAL MEDIA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.