തിരുവനന്തപുരം: ഡോ.പല്പു ഫൗണ്ടേഷൻ വർക്കിംഗ് പ്രസിഡന്റായി നെടുംകുന്നം ഗോപാലകൃഷ്ണനെ തിരഞ്ഞെടുത്തു. പ്രസിഡന്റ് അഡ്വ.കെ. സാംബശിവന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുയോഗം കരിക്കകം സുരേന്ദ്രനെ ജനറൽ സെക്രട്ടറിയായും കരിക്കകം വി.ബാലചന്ദ്രനെ ട്രഷററായും തിരഞ്ഞെടുത്തു. എസ്.സുവർണകുമാർ, മുരളി കൃഷ്ണ എന്നിവർ വൈസ് പ്രസിഡന്റുമാരും ജി.സന്തോഷ്, ആർ.രാജേഷ്, ബി.കെ.സന്തോഷ് കുമാർ എന്നിവർ സെക്രട്ടറിമാരുമാണ്. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: കെ.ദിവാകരൻ, ഡോ.എസ്.ശിവപ്രിയൻ,അഡ്വ.ഹരിദാസ്, വെട്ടുകാട് അശോകൻ,എം.എൽ. ഉഷാരാജ്, ഗോപകുമാർ കെ.പി , ബി.ഷിബി, കെ.ശശികുമാർ, രത്നാകരൻ കായംകുളം,തോപ്പിൽ ദിലീപ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |