കൽപ്പറ്റ:പട്ടികവർഗ വികസന വകുപ്പിന് കീഴിലുള്ള തിരുനെല്ലി ആശ്രമവിദ്യാലയത്തിൽ വിദ്യാർത്ഥിനികൾ ദുരിതത്തിൽ.പട്ടികജാതിവർഗ പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളുവിന്റെ മണ്ഡലത്തിലും പഞ്ചായത്തിലുമാണ് തിരുനെല്ലി ആശ്രമം സ്‌കൂൾ.കെട്ടിടം അപകടാവസ്ഥയിലായതോടെ ഹോസ്റ്റൽ പ്രവർത്തനം നിലച്ചതാണ് വിദ്യാലയത്തിലെ 127 പട്ടികവർഗ വിദ്യാർത്ഥിനികൾക്ക് ദുരിതമായത്.ഹോസ്റ്റൽ അപകടാവസ്ഥയിലാണെന്ന് പൊതുമരാമത്ത് എൻജിനിയർ നാലുമാസം മുമ്പ് രേഖാമൂലം ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു.തുടർന്ന് ഇവരെ മൂന്നു ക്ലാസ് മുറികളിലാണ് താത്കാലികമായി പാർപ്പിച്ചിരിക്കുന്നത്.ഇവർക്ക് ഒരു ശുചിമുറി മാത്രമാണുള്ളത്.വിദ്യാലയം ആറളത്തേക്കു മാറ്റാൻ നേരത്തേ തീരുമാനമായെങ്കിലും കെട്ടിടത്തിൽ വൈദ്യുതി കണക്ഷൻ ഇല്ലാത്തത് തിരിച്ചടിയായി.ആൺ,പെൺ വിഭാഗങ്ങളിലായി 256 കുട്ടികളാണ് ആശ്രമ വിദ്യാലയത്തിലുള്ളത്.അടിയ,പണിയ വിഭാഗങ്ങളിൽനിന്നുള്ളവരാണ് ഇവർ.ആശ്രമവിദ്യാലയത്തിൽ പെൺകുട്ടികൾ അനുഭവിക്കുന്ന ദുരിതം അങ്ങേയറ്റം സങ്കടകരവും പ്രതിഷേധാർഹവുമാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.എൽ. പൗലോസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |