SignIn
Kerala Kaumudi Online
Friday, 09 January 2026 8.55 AM IST

CUET-UG 26 ന് അപേക്ഷിക്കുമ്പോൾ

Increase Font Size Decrease Font Size Print Page
p

രാജ്യത്തെ കേന്ദ്ര സർവ്വകലാശാലകളിലടക്കം 256 സ്ഥാപനങ്ങളിലേക്കുള്ള ബിരുദ പ്രവേശന പരീക്ഷയായ കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് CUET 24 ന് ജനുവരി 31 വരെ അപേക്ഷിക്കാം. വിദേശത്ത് 24 പരീക്ഷ കേന്ദ്രങ്ങളും, രാജ്യത്ത് 388 പരീക്ഷ കേന്ദ്രങ്ങളുമുണ്ട്.പരീക്ഷ മേയ് 11 നും, 31 നും ഇടയിൽ മൂന്നു സ്ലോട്ടുകളിലായി നടക്കും.

കൂടുതൽ രജിസ്ട്രേഷൻ വരുന്ന വിഷയങ്ങൾക്ക് ഒ.എം.ആർ രീതിയിലും മറ്റുള്ളവർക്ക് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയും നടത്തും.

CUET 26 ൽ 260 ഓളം സർവ്വകലാശാലകളാണ് പങ്കെടുക്കുന്നത്. ഇതിൽ 44 കേന്ദ്ര സർവ്വകലാശാലകളാണ്. 13 ഭാഷകളിൽ പരീക്ഷയെഴുതാനുള്ള അവസരം ലഭിക്കും. പ്ലസ് ടു വിനു 50 ശതമാനം മാർക്ക് ലഭിച്ച വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.പരീക്ഷയെഴുതാൻ പ്രായപരിധിയില്ല. പ്ലസ് ടു തലത്തിൽ Accountancy, Agriculture, Anthropology, Art Education Sculpture, Biology, Business Studies, Chemistry, Computer Science, Economics/Business Economics, Engineering Graphics, Entrepreneurship, Environmental Studies, General Test, Geography, History, Home Science, Languages, Legal Studies, Mass Media/ Mass Communication, Mathematics, Performing Arts, Physical Education, Physics, Political Science, Psychology, Sanskrit, Sociology വിഷയങ്ങളിലേതെങ്കിലും പഠിച്ചിരിക്കണം.

അപേക്ഷിക്കുന്നവർ താല്പര്യമുള്ള വിഷയം അപേക്ഷ ഫോമിൽ സെലക്ട് ചെയ്യണം. ഏതെങ്കിലും യൂണിവേഴ്സിറ്റിയിൽ പ്രത്യേകമായി അഡ്മിഷൻ ലഭിക്കണമെന്നുണ്ടെങ്കിൽ പ്രസ്തുത യൂണിവേഴ്സിറ്റിയിലെ കോഴ്സിന്റെ ഘടന വിലയിരുത്തി അതിനുതകുന്ന കോഴ്സുകൾ തിരഞ്ഞെടുക്കണം. ജൂൺ 30 നു റിസൾട്ട് പ്രസിദ്ധീകരിക്കും. പരീക്ഷ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ വിഷയ പരീക്ഷകൾക്കപ്പുറമുള്ള കോഴ്സുകൾക്ക് പ്രവേശനം നേടാൻ സാധിക്കുകയില്ല. അതിനാൽ തുടക്കത്തിൽ തന്നെ മികച്ച തീരുമാനവും, ഗൃഹപാഠവും ആവശ്യമാണ്. മാത്രമല്ല പൊതുവായ കൗൺസിലിങ് പ്രക്രിയ CUET -UG യ്ക്കില്ല. റാങ്ക് ലിസ്റ്റ് വന്നതിനു ശേഷം വിദ്യാർത്ഥികൾ താൽപര്യപ്പെടുന്ന കോളേജുകളിൽ/സർവകലാശാലകളിൽ ഓൺലൈനായി അപേക്ഷിക്കണം.

ഓൺലൈനായി അപേക്ഷിച്ചു കഴിഞ്ഞാൽ പ്രസ്തുത സ്ഥാപനങ്ങൾ മെരിറ്റ് ലിസ്റ്റ് തയ്യാറാക്കും. ഓരോ സർവ്വകലാശാലയുടെയും വെബ്സൈറ്റിലൂടെ അഡ്മിഷൻ പ്രക്രിയ മനസ്സിലാക്കി അപേക്ഷിക്കണം. കൗൺസിലിംഗ് പ്രക്രിയയെക്കുറിച്ച് അതാത് സർവ്വകലാശാലകളാണ് തീരുമാനിക്കുന്നത്.

നീറ്റ്, ജെ.ഇ.ഇ റിസൾട്ടിന് ശേഷമുള്ള സമാനമായ കേന്ദ്രീകൃത കൗൺസിലിംഗ് പ്രക്രിയയല്ല CUET യ്ക്കുള്ളത്. ബിരുദ പ്രവേശനത്തിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ 6 ആഴ്ചകളോളമെടുക്കും. അഡ്മിഷൻ നടപടികൾക്കായി അതാത് സർവ്വകലാശാലകളുടെ വെബ്സൈറ്റ് സന്ദർശിക്കണം. കർണാടകയിലെ കേന്ദ്ര സർവകലാശാലയിലെ ബി ടെക് മാത്തമാറ്റിക്‌സ് & കമ്പ്യൂട്ടിങ് കോഴ്‌സ് പ്രവേശനം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാസ്സ് കമ്മ്യൂണിക്കേഷൻ & ജേണലിസം, കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ്` & ആർട്സ് ബിരുദ പ്രവേശനം എന്നിവയും CUET-UG വഴിയാണ്.

ജനറൽ ടെസ്റ്റിൽ പൊതു വിജ്ഞാനം, സമകാലിക വാർത്തകൾ, ക്വാണ്ടിറ്റേറ്റീവ് റീസണിങ് , ന്യുമെറിക്കൽ എബിലിറ്റി, മെന്റൽ എബിലിറ്റി, പ്രോബ്ലം സോൾവിംഗ് എബിലിറ്റി എന്നിവയിൽനിന്നും ചോദ്യങ്ങളുണ്ടാകും. ഭാഷാപരീക്ഷയിൽ Factual, Literary and Narrative, [Literary Aptitude and Vocabulary] MCQ Based Questions. Other topics include: Verbal Ability, Rearranging the parts, Choosing the correct word, Synonyms and Antonyms എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളുണ്ടാകും. ഡൊമൈൻ/ മുഖ്യവിഷയ പരീക്ഷകൾക്ക് സിലബസ് വിലയിരുത്തി തയ്യാറെടുക്കണം.എല്ലാ പരീക്ഷകൾക്കും ചോയ്‌സുണ്ടാകും. ഭാഷ, വിഷയ ടെസ്റ്റുകൾക്കു 200 മാർക്ക് വീതവും, ജനറൽ ടെസ്റ്റിന് 300 മാർക്കടക്കം മൊത്തം മാർക്ക് 700 ആണ്. ഇതിൽ രണ്ടു വിഷയങ്ങൾ ഉൾപ്പെടും. 450-550 വരെ മികച്ച സ്കോറായി കണക്കാക്കാം. അപേക്ഷ ഓൺലൈനായി www.cuetug.ntaonline.in വഴി മാർച്ച് 26 വരെ സമർപ്പിക്കാം. www.cuet.nta.nic.in കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിൽ നിന്നും ലഭിക്കും.

--

TAGS: EDUCATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.