SignIn
Kerala Kaumudi Online
Thursday, 19 September 2024 5.19 AM IST

ഗ്രേസ്‌ മാർക്കിൽ തീരുമാനമാകാതെ പരീക്ഷാ വിജ്ഞാപനം

Increase Font Size Decrease Font Size Print Page

33

തിരുവനന്തപുരം:കൊവിഡ് കാരണം രണ്ട് വർഷമായി മുടങ്ങിയ കലോത്സവം ഉൾപ്പെടെയുള്ള മേളകൾ പുനരാരംഭിച്ചിട്ടും, വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകുന്നതിൽ വ്യക്തമായ തീരുമാനമെടുക്കാതെ പൊതുവിദ്യാഭ്യാസ വകുപ്പ്. ഇന്നലെ പ്രസിദ്ധീകരിച്ച ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷാ വിജ്ഞാപനത്തിലും ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല.

സർക്കാർ തീരുമാനമനുസരിച്ച് ഗ്രേസ് മാർക്ക് നൽകുമെന്നാണ് വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്നത്. കൊവിഡ് കാരണം കലാകായിക മേളകൾ മുടങ്ങിയതിനാൽ 2020നു ശേഷം എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾക്ക് ഗ്രേസ് മാർക്ക് നൽകിയിരുന്നില്ല. 2020 വരെ ഗ്രേസ് മാർക്കിനുള്ള അർഹത സംബന്ധിച്ച വിവരങ്ങളും വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിരുന്നു. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി പരീക്ഷ മാർക്കിനോടൊപ്പം ഗ്രേസ് മാർക്ക് ചേർത്തു നൽകുന്ന രീതി അവസാനിപ്പിക്കാനും, ഇത് മാർക്ക് ലിസ്റ്റിൽ പ്രത്യേകമായി രേഖപ്പെടുത്താനും വ്യവസ്ഥ ചെയ്ത് പരീക്ഷ മാന്വൽ ഭേദഗതി ചെയ്തിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: GRACE MARK
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.