കരിപ്പൂർ: കരിപ്പൂരിൽ നിന്ന് ദുബായിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് മസ്കറ്റിൽ അടിയന്തര ലാൻഡിംഗ്. ഫോർവേഡ് ഗാലറിയിൽ നിന്ന് കത്തിയ ഗന്ധം വന്നതിനെ തുടർന്നായിരുന്നു നടപടി. എന്നാൽ, എൻജിനിൽ നിന്നോ എ.പി.യുവിൽ നിന്നോ പുക ഉയരുന്നതായി കണ്ടെത്തിയിട്ടില്ലെന്ന് ഡി.ജി.സി.എ അധികൃതർ അറിയിച്ചു.
എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐ.എക്സ് 355 വിമാനത്തിനുള്ളിലാണ് ഗന്ധമുയർന്നത്. നിറയെ യാത്രക്കാരുമായി ദുബായിലേക്ക് പോവുകയായിരുന്നു വിമാനം. എന്നാൽ, ഇന്ധനത്തിന്റെയോ ഓയിലിന്റെയോ ഗന്ധമല്ല ഉണ്ടായതെന്നും മസ്കറ്റ് വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്ത ശേഷം വിമാനത്തിൽ സാങ്കേതിക വിദഗ്ദ്ധർ പരിശോധന നടത്തിയതായും അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |