SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.00 PM IST

'സെൽഫി എടുത്തോട്ടെയെന്ന് ചോദിച്ചിട്ടില്ല'; മുഖ്യമന്ത്രി നീരസം പ്രകടിപ്പിച്ചെന്ന വീഡിയോയിൽ വിശദീകരണവുമായി പ‌ഞ്ചായത്തംഗം

Increase Font Size Decrease Font Size Print Page
athira-grace

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ചെന്ന തരത്തിൽ പ്രചരിക്കുന്ന പഞ്ചായത്തംഗം ആതിര ഗ്രേസിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അമ്പൂരി കൂമ്പിച്ചൽകടവ് പാലത്തിന്റെ ഉദ്ഘാടനത്തിനിടെ മുഖ്യമന്ത്രിക്കൊപ്പം ആതിര ഗ്രേസ് സെൽഫി എടുക്കാൻ ശ്രമിച്ചപ്പോഴാണ് വിലക്കിയതെന്ന രീതിയിലായിരുന്നു പ്രചാരണം. ഇപ്പോഴിതാ ആതിര തന്നെ സംഭവത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. വെള്ളറട ഡിവിഷനില്‍ നിന്നുള്ള സിപിഎം അംഗമാണ് ആതിര ഗ്രേസ്.

നടക്കുന്നത് വ്യാജ പ്രചാരണമെന്നാണ് ജനപ്രതിനിധി പറയുന്നത്. 'സെൽഫി എടുക്കാൻ ശ്രമിച്ചില്ല, നിവേദനം നൽകാനാണ് നിന്നത്. മുഖ്യമന്ത്രി ഒന്നും പറഞ്ഞില്ല. മറിച്ചുള്ളതെല്ലാം തെറ്റാണ്. സെല്‍ഫിയെടുക്കാന്‍ പോയതല്ല. ആ സമയത്ത് ഫോണ്‍ കോള്‍ വന്നു. നിവേദനം കൊടുക്കാനായി പോയി. മുഖ്യമന്ത്രിക്ക് തിരക്കായിരുന്നു. മറ്റൊരു നിലയ്ക്കും വളച്ചൊടിക്കേണ്ടതില്ല. സെല്‍ഫിയെടുക്കട്ടെയെന്ന് ചോദിച്ചിട്ടില്ല. മുഖ്യമന്ത്രി മാറി നില്‍ക്കാനും പറഞ്ഞിട്ടില്ല'- ആതിര പറഞ്ഞു.

TAGS: CM, VIRAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY