SignIn
Kerala Kaumudi Online
Friday, 20 February 2026 11.35 AM IST

കുന്നംകുളത്ത് വീണ്ടും വ്യാജ ഡോക്ടർ പിടിയിൽ

Increase Font Size Decrease Font Size Print Page
arrest-

കുന്നംകുളം: പാറേമ്പാടത്ത് ചികിത്സിക്കാൻ ആവശ്യമായ രേഖകളില്ലാതെ പൈൽസിനും ഫിസ്റ്റുലയ്ക്കും ചികിത്സ നടത്തിയ വ്യാജ ഡോക്ടറെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം പാറേമ്പാടത്ത് വാടക വീടെടുത്ത് വ്യാജമായി ചികിത്സ നടത്തിവന്നിരുന്ന പ്രകാശ് മണ്ഡലിനെയാണ് (53) കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു.കെ.ഷാജഹാന്റെ നിർദ്ദേശപ്രകാരം പ്രിൻസിപ്പൽ സബ് ഇൻസ്‌പെക്ടർ ജീഷിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

കുന്നംകുളം പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. റോഷ്‌നി ക്ലിനിക് എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു വ്യാജ ചികിത്സ. പരാതിയെ തുടർന്ന് ക്ലിനിക്കിൽ പൊലീസ് നടത്തിയ പരിശോധനയിൽ നിരവധി രേഖകളും ചികിത്സയ്ക്കായി ഉപയോഗിക്കുന്ന വസ്തുക്കളും പിടി കൂടി. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

TAGS: FAKE DOCTOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY