SignIn
Kerala Kaumudi Online
Saturday, 21 September 2024 5.13 AM IST

എഫ്.സി.ഐ ജീവനക്കാർക്ക് അവധി ദിവസത്തെ ജോലിക്ക് ഓവർടൈം

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം: എഫ്.സി.ഐ ഡയറക്‌ട് പേയ്‌മെന്റ് തൊഴിലാളികൾക്ക് അവധി ദിവസത്തെ ജോലിക്ക് ഓവർടൈം അലവൻസ് ലഭിക്കാൻ അർഹതയുണ്ടെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി പീയുഷ് ഗോയൽ അറിയിച്ചു. ഹെഡ്‌ലോഡ് കാഷ്വൽ വർക്കേഴ്‌സ് (ഐ.എൻ.ടി.യു.സി) യൂണിയന് വേണ്ടി അടൂർപ്രകാശ് എം.പി സമർപ്പിച്ച നിവേദനത്തിനുളള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. വ്യവസ്ഥകളനുസരിച്ച് പ്രതിവാര അവധിക്കും അർഹതയുണ്ട്. തൊഴിലാളികൾ ഞായറാഴ്‌ചയും പണിയെടുക്കുമ്പോൾ ഓവർടൈം അലവൻസും പ്രതിവാര അവധിയും നൽകും. ശമ്പള പരിഷ്‌കരണം ഉൾപ്പെടെയുളള വിഷയം ചർച്ച ചെയ്യും. ജോലിക്കിടെ അപകടമുണ്ടാകുന്ന തൊഴിലാളികൾക്ക് ഫസ്റ്റ് എയ്‌ഡ് ട്രീറ്റ്‌മെന്റ് വിപുലീകരിക്കും. ആശ്രിതനിയമനം നൽകുമെന്നും മന്ത്രി അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: FCI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.