തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വിതരണത്തിൽ പ്രതിസന്ധിയില്ലെന്ന് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.
ഗതാഗത കരാറുകാർക്കുള്ള കുടിശ്ശിക നൽകാൻ 50 കോടി രൂപ കൂടി സർക്കാർ അനുവദിച്ചു. ഇതിന്റെ വിതരണം ഇന്ന് തന്നെ പൂർത്തിയാക്കും.
മേയിൽ ഇന്നലെ ഉച്ചവരെ സംസ്ഥാനത്ത് 50,86,993 കുടുംബങ്ങൾ (49.31 ശതമാനം) റേഷൻ കൈപ്പറ്റി. ഇന്നലെ 1,28,449 ഉപഭോക്താക്കൾ റേഷൻ കൈപ്പറ്റി. സാധാരണഗതിയിൽ പ്രതിമാസം ശരാശരി 81 ശതമാനം ഗുണഭോക്താക്കളും റേഷൻ വിഹിതം കൈപ്പറ്റും. ഗതാഗത കരാറുകാർക്കുള്ള പ്രതിഫലം ഒന്നോ രണ്ടോ മാസത്തെ കുടിശ്ശിക വരാറുണ്ട്. റേഷൻകടകളിൽ ഒന്നര മാസത്തേക്കുള്ള സ്റ്റോക്കുള്ളതിനാൽ പണിമുടക്ക് വിതരണത്തെ ബാധിക്കാറില്ലെന്നും മന്ത്രി പറഞ്ഞു,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |